താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧
പ്രഥമകാണ്ഡം

ണവാനെത്തന്നെയുംദ്വേഷിച്ചീടുംമന്നവൻരുഗ്മാംഗദൻമന്നിടുംവാഴുംകാലത്തെന്നുടെകഥപോലുമസ്തമിച്ചീടുംവിഭോ!*നിന്തിരുവടിക്കെന്നിൽസ്നേഹമുണ്ടെങ്കിലിപ്പോളെന്തതുപ്രകാശിപ്പിച്ചീടുവാൻമടിക്കുന്നു *രുഗ്മഭൂഷണൻതന്റെവിഷ്ണുവാസരവ്രതംഭഗ്നമാക്കുവാനെന്തു വൈഷമ്യംഭവാനഹോ*കിന്നുവാമഹ്യംകുരുസൃഷ്ടികർത്താവേഭവാൻമന്നവനേകാദശ്യാമന്നമങ്ങശിപ്പോളംഏകാദശ്യുപവാസഭംഗംകൊണ്ടഹോമമ ലോകപുഷ്ടിയുംവരുംമാർഗ്ഗവുംവിശാലമാം* ചിത്രഗുപ്തന്റെ പത്രവ്യാപാരം പ്രസിദ്ധമായെത്രയുംസുഖംമമസംഭവിച്ചീടുംവിഭോ! * ഭൂപതിയുടെവ്രതഭംഗത്തെവരുത്തുക ഭൂതകർത്താവേഭവാനെന്നെരക്ഷിച്ചീടണം*ഇത്തരമുരചെയ്യുംധർമ്മരാജനോടേവം ഉത്തരമരുൾചെയ്തുസത്വരംവിധാതാവും * അത്ഭുതമെന്തിങ്ങനെ വിഷ്ണുവാസരംനോറ്റാൽ പത്മനാഭന്റെലോകം ലബ്ധമാമറിഞ്ഞാലും *വിഷ്ണുനാമോച്ചാരണമൊന്നുകൊണ്ടനന്തമാം വിഷ്ണുലോകത്തെപ്രാപിച്ചീടുന്നുമഹാജനം * വിഷ്ണുഭക്തന്മാരോടുവൈരമെന്തെടോയമ! വിഷ്ണുവാസരവ്രതമെങ്ങിനെമുടക്കുന്നു * ദുഷ്ടകർമ്മങ്ങളോരോന്നെത്രയും ജുഗുപ്സിതം കഷ്ടമാംരജസ്വലാസംഗമംസുരാപാനം * വിപ്രനിഗ്രഹംപശുനിഗ്രഹമെന്നീവണ്ണം വിപ്രിയംമഹാദോഷംചെയ്തപൂരുഷൻപോലും * ഏകദാവിഷ്ണുനാമമുച്ചരിക്കെന്നുവന്നാൽ ഏകമാനന്ദംഹരിമന്ദിരംപ്രവേശിക്കും * അശ്വമേധങ്ങൾപത്തുചെയ്തപൂരുഷന്മാർക്കും വിശ്രുതംപുനർജ്ജന്മക്ലേശമെന്നറിഞ്ഞാലും * വിഷ്ണുസേവകന്മാർക്കുംവിഷ്ണുസായുജ്യംഫലം വിഷ്ണുഭക്തന്മാർക്കെങ്ങുമില്ലെടോപുനർജ്ജന്മം * അക്ഷതംജിഹ്വാഗ്രംകൊണ്ടുത്തമം ഹരിയെന്നുള്ളക്ഷരദ്വയംജപിച്ചീടുന്നനൃപന്മാർക്കു * കാശിയുംരാമേശ്വരമെന്നിവയൊന്നുംവേണ്ടാ കല്മഷംക്ഷയിച്ചുടൻകർമ്മബന്ധവുംനീങ്ങും * ചിന്മയസ്വരൂപനായ് വസിക്കാമെന്നേവേണ്ടു * സാരമാമേകാദശിനോല്ക്കുന്നനരേന്ദ്രന്റെ ചാരുവാ വ്രതത്തിന്റെഭംഗത്തെവരുത്തുവാൻ * പാരമാഗ്രഹിക്കുന്നദുർമ്മതേകൃതാന്ത!നീ ആരെടോമഹാമൂഢ പോരുമീദുരാഗ്രഹം *ധന്യനാംരുഗ്മാംഗദൻധാർമ്മികൻ മഹാവീരൻ നിന്നുടെഭൃത്യന്മാരെനിഗ്രഹിച്ചിതോ യമാ? * നിന്നുടെനഗരങ്ങൾചുട്ടവൻകരിച്ചിതോ നിന്നുടെദാരങ്ങളെമന്നവൻഹരിച്ചിതോ? * എന്തുവാനപരാധമാചരിച്ചതുനൃപൻ എന്തുകാരണംഭവാനിങ്ങനെമോഹിക്കുന്നു * വിഷ്ണുവാസരമുപവാസമാംമഹാവ്രതം വിഷ്ണുഭക്തനാമവൻചെയ്കകൊണ്ടെന്തുചേതം? ശങ്കരപ്രിയന്മാരുംനമ്മുടെ ഭക്തന്മാരുംലംഘനീയന്മാരാകുമേകദാധരിച്ചാലും * പങ്കജാക്ഷന്റെഭക്തന്മാരോടുപിണങ്ങുവാൻ പങ്കിലാത്മാവേനമുക്കാർക്കുമേയെളുതല്ല * എന്നതുകേട്ടുയമൻപിന്നെയുമുരചെയ്തു നിന്നുടെപാദാംബുജംവന്ദിച്ചുലഭിച്ചൊരു * നമ്മുടെയധികാരംനഷ്ടമായ് വരുത്തൊല്ല നാന്മുഖഭഗവാനേ! നാഥതേനമസ്കാരം * സൂര്യവംശജൻതന്റെസുവ്രതംമുടക്കുവാൻ വീര്യമുള്ളവൻഭവാനെന്തിനുമടിക്കുന്നു * മന്നവനൊരുഹരിവാസരേഭുജിക്കണം മന്നിലുള്ളവരെല്ലാമായതുകേൾക്കുന്നേരം * നന്ദിപൂണ്ടേകാദശീവാസരേഭുജിച്ചീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/13&oldid=207208" എന്ന താളിൽനിന്ന് ശേഖരിച്ചത്