താൾ:Sree Aananda Ramayanam 1926.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിച്ചതിൽ കൈകേയിക്കു താൻ കൊടക്കുവാൻ വാദ്രത്തം ചെയ്തിട്ടുള്ള രണ്ട് വരങ്ങളെ അവർ ഇപ്പോൾ വരിക്കുവാൻ പോകുന്നു എന്നും അവയിൽ ഒന്നു ഭരതന്നു പട്ടാഭിഷേകം ചെയ്യണമെന്നും മറ്റൊന്ന് രാമനെ കാട്ടിലേയ്ക്ക് അയക്കണമെന്നും ആയിരിക്കുമെന്നും അറിഞ്ഞു അപ്രതീക്ഷിതവും അതൃന്തം സന്താപകരവുമായ ഈ വർത്തമാനം കേട്ടപ്പോൾ മഹാരാജാവ് മോഹലാസ്യപ്പെട്ട് ഭൂമിയിൽ വീണ്പോയി ഉടൻ തന്നെ ഈ സംഗതി മന്ത്രിസത്തമനായ സുമന്ത്രന്ന് അറിവു കിട്ടുകയും അദ്ദേഹം ബദ്ധപ്പെട്ടു രാജാവിന്റെ സമീപത്തേയ്ക്ക് എത്തുകയും ചെയ്തു സുമന്ത്രൻ മഹാരാജാവിന്റെ സമീപത്തു ഇരിക്കുന്ന കൈകേയിയോട് സംഗതി എന്തെന്നു ചോദിച്ചപ്പോൾ രാജപത്നിയായ കൈകേയി മഹാരാജാവ് ഇപ്പോൾഅടിയന്തരമായി രാമനെ കാണുവാൻ ആഗ്രഹിക്കുന്നുണ്ടെന്നും അത് കൊണ്ടു രാമനെ വേഗം കൂട്ടി കൊണ്ട് വരമെന്നും കൽപ്പിച്ചു അതിനു മന്ത്രി രാജകൽപ്പന കൂടാതെ താൻ അങ്ങിനെ ചെന്നു പറയുന്നത് ന്യായമില്ലെന്ന് മറുപടി പറഞ്ഞപ്പോൾ ദശരഥൻ ഗൽഗദകണ്ണനായിട്ട് ഹേ.മന്ത്രിസത്തമ രാമനെ അതിവേഗത്തിൽ ഇവിടെ കൂട്ടികൊണ്ട് വരണം എന്ന ആജ്ഞാപിച്ചു ഉടൻ തന്നെ മന്ത്രി ശ്രീ. രാമനെ അവിടേയ്ക്കു കൂട്ടികൊണ്ട് വന്നു രാമൻ വന്നു തന്റെ പിതാവിനെ കാണുന്വോൾ കൈകേയി രാമനോട് ഹേ രാമ നിന്റെ പിതാവ് എനിക്ക് മുന്വ് തന്നിട്ടുള്ള വരങ്ങളിൽ ഒന്നു കൊണ്ട് ഇന്നു തന്നെ നിന്നെ ദുണ്ഡകാരണ്യത്തിലേക്ക് അയക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു എന്നു പറയുകയും അതിന്നു ശ്രീ. രാമൻ അമ്മേ വളരെ നല്ലത് ഞാൻ അങ്ങിനെ തമ്മെ ചെയ്യാം എന്നു പറയുകയും ചെയ്തു പിന്നെ രാമൻ ദശരഥനോട് ഹേ ദയാലുവായ പിതാവേ ഇവിടുന്ന് ഒട്ടും വ്യസനിക്കേണ്ട എന്റെ ചെറിയമ്മയുടെ ആഗ്രഹം സാധിക്കുവാനായി ഞാൻ ദണ്ഢകാരുണ്യത്തിലേക്ക് പോകുവാൻ ഉറച്ചിരിക്കുന്നു എന്നു പറഞ്ഞു ഇതു കേട്ട് ദശരഥൻ വത്സ എന്നെ വിട്ടു പിരിഞ്ഞ് സിംഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/99&oldid=171058" എന്ന താളിൽനിന്ന് ശേഖരിച്ചത്