താൾ:Sree Aananda Ramayanam 1926.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ ഈ ബാലചരിതത്തെ ഭക്തിയോടുകൂടി കേൾക്കുന്നവർക്കു സർവ്വമംഗളങ്ങളും സിദ്ധിക്കും .

           സാരകാണ്ഡം  അഞ്ചാംസർഗ്ഗം  കഴിഞ്ഞു.
                                                                                ആറാം  സർഗ്ഗം          
   മേൽപറഞ്ഞപ്രകാരം   ത്രേതയുഗത്തിൽ   ശ്രീരാമൻ   സുഖത്തെ  അനുഭവിച്ചുംകൊണ്ടിരിക്കുന്നതിനിടയിൽ   ഒരു ദിവസം  ആകാശത്തിൽകൂടെ  നാരദമഹർഷി  വരുന്നതായിട്ടു   കണ്ടു. കണ്ടഉടനെ  ശ്രീരാമൻ  സീതാലക്ഷമണന്മാരോടുകൂടി  അദ്ദേഹത്തെ  യഥോചിതം  പൂജിച്ചു. പൂജയെ  സ്വീകരിച്ചതിന്നുശേഷം  നാരദൻ  ശ്രീരാമാ! നിന്തിരുവടി  രാവണനെ  കൊന്നതിനുശേഷം  വേണം  രാജ്യപരിപാലനം  ചെയ്യാനെന്നു  ദേവന്മാർ  അപേക്ഷിക്കുന്നുണ്ട്. അവരുടെ  അപേക്ഷയെ  ഇവിടെ  വന്നത്  എന്നുപറഞ്ഞു. ശ്രീരാമൻ   അപ്രകാരം  ചെയ്യാമെന്നു  സമ്മതിച്ചുപറകയും  അപ്പോൾ  നാരദൻ  അനുവാദംവാങ്ങി  പോകുകയും  ചെയൂ. അനന്തരം  രാമൻ  സീതയോടു  ഹേ  പ്രിയേ! എന്റെ  അച്ഛൻ  എനിക്കു പട്ടാഭിഷേകം  ചെയ്വാൻ  ആഗ്രഹിക്കുന്നുണ്ട്. അതിനെ  തടുത്തു  രാവണാദികളെ  നിഗ്രഹിപ്പാൻവേണ്ടി  ലക്ഷ്മണനോടുകൂടി  ദണ്ഡകാരണ്യത്തിലേക്കു  പോകേണമെന്നാണ്  ഞാൻ  ഉപദ്ദേശിക്കുന്നത്. ആകയാൽ  നീ  അച്ഛനേയും  അമ്മയേയും  ശുശ്രൂഷിച്ചുംകൊണ്ട്  അയോദ്ധ്യയിൽ  താമസിച്ചു  കൊൾക എന്നു പറഞ്ഞു. അതുകേട്ടു  സീതാദേവി  ശ്രീരാമനെ  നമസ്കരിച്ചുംകെണ്ടു  രഘുപുംഗവാ!  അങ്ങുന്ന്  എന്നേയുംകൂടി  കാട്ടിലേയ്ക്കു കൂട്ടികൊണ്ടുപോകണം.

അങ്ങിനെ ചെയ്വാൻ മൂന്നുകാരണങ്ങൾ ഉണ്ട്. ഒന്നാമതു, ഞാൻ കുട്ടിയായിരിക്കുമ്പോൾ ഒരു ബ്രാഹ്മണശ്രേഷ്ഠൻ എന്റെ ഹസ്തരേഖയേ പരിശോധിച്ച് എനിക്കു ഭർത്താവിനോടുകൂടി വനവാസംചെയ്വാൻ യോഗമുണ്ടെന്നു പറക ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്ക് അസത്യമാക്കുവാൻ പാടില്ലാത്തതുകൊണ്ടു ഞാൻഇവിടുത്തോടുകൂടി വനത്തിലേയ്ക്കു പോരേണ്ടിയിരിക്കുന്നു. ഇതാണ് ഒരുകാരണം. രണ്ടാമത് എന്റെ സ്വയംവരത്തിൽ ഇവിടുന്നു വില്ലെടുക്കുവാമായി ചെന്നപ്പോൾ ഇവിടേയ്ക്ക് ആ വില്ല് ഒരു പുഷ്പമാലപോലെ ആയിവരണമെന്നു ഞാൻ ദേവകളോടു പ്രാർത്ഥിച്ചസമയത്തു ദേവകാർയ്യസിദ്ധിക്കുവേണ്ടി പതിന്നാലും സംവത്സരം ഭർത്താവിനോടുകൂടി വനവാസം ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/94&oldid=171053" എന്ന താളിൽനിന്ന് ശേഖരിച്ചത്