താൾ:Sree Aananda Ramayanam 1926.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം


രം ഇരുന്നാൽ പിന്നെ പിതാവിനെ നമസ്കരിച്ചു യാത്രപറഞ്ഞു രഥാരൂഢനായി തന്റെ ഗൃഹത്തിലേയ്ക്കുതന്നെ പോരും . അ സമയത്തുവാദ്യഘോഷങ്ങളും വാരസ്തീകളുടെ നർത്തനവും ഉണ്ടായിരിക്കും . ഗൃഹത്തിൽ എത്തിയാൽ സീതയോടു ചേർന്നു ആനന്ദിക്കുകയും അന്നത്തെ വർത്തമാനങ്ങളെല്ലാം പറയുകയും ഹാസ്യഗീദാദികളെക്കെണ്ട് ആനന്ദിക്കുകയും ചെയ്യും മദ്ധ്യഹ്നസമയത്തു സരയൂനദിയിലോ തന്റെ ഗൃഹത്തിൽന്നെയോ സ്നാനംചെയ്തു മാദ്ധ്യഹ്നികർമ്മം നിർവ്വഹിക്കും . ഇങ്ങനെ ശ്രീരാമൻ നാതോറും സരയൂനദിയിൽ യാതൊരു ഭാഗത്തു സ്നാനം ചെയ്തുവന്നുവോ അഭഗത്തിന്നു ശ്രീരാമതീർത്തം എന്നു പേരുണ്ടായി ഈശ്രീരാമത്ഥീർത്തിൽ ചൈത്രമാസത്തിൽ സ്നാനജപാദികൾ ചെയ്യുന്നവർക്കും വിശേഷഫലം സിദ്ധിക്കും എന്നുള്ള മഹിമയും ഉണ്ടായിത്തിർന്നു . മാദ്ധ്യഹാനത്തിനു ശേഷം ശ്രീരാമൻ ഇഷ്ടസമേതനായി സീതാദേവിയാൽ സ്രണ്ണപത്രത്തിൽ കങ്കണങ്ങളുടേയും മനോഹരശബ്ദത്തോടുകൂടി കൊണ്ടവന്നു വിളമ്പര്രെട്ട ദിവ്യപക്വനങ്ങളെ സസന്തോഷം ഭുജിക്കും . പിന്നെ താംബൂലം ഉപയോഗിച്ചു നൂറടി നടന്നു സീതാസമേതനായി കുറച്ചുനേരം നിദ്രചെയ്ക്കുകയും തദനന്തരം വിശേഷവസ്ത്രാഡംബരങ്ങളോടുകൂടി ശരചാപശസ്ത്രധാരിയായി രഥത്തിൽ കയറി ഉദ്യനം മുതലായവയിൽ‌ചെന്ന് അവിടെയുള്ള വിനോദങ്ങളെ ദർശിച്ചു നൃത്തവദനങ്ങളോടുകൂടി സ്വഗൃഹത്തിലേക്കു തന്നെ മടങ്ങും .പിന്നീടു വൈകുന്നേരത്തെ സന്ധ്യാവന്ദനവും പരമശിവപൂജയും ചെയ്തു അത്താഴം കഴിക്കും തദനന്തരം സ്വർണ്ണരത്നാദികളിൽ നിർമ്മിതമായ അഴകേറിയ മഞ്ചത്തിന്മേൽ സീതയോടുകൂടി പള്ളിക്കുറുപ്പും ചെയ്യും . ഇങ്ങനെയായിരുന്നു ശ്രീരാമന്റെ ദിനചർയ്യം .

ഇങ്ങിനെ പത്രണ്ടു സംവത്സരങ്ങൾകഴിഞ്ഞതിനു ശേഷം ഒരു ദിവസം ദശരദൻ ശ്രീരാമൻ അമാനുഷപ്രവർത്തിരളേയും വസിഷുമുൽഗലന്മാർ പറഞ്ഞ വാക്കുകളേയും ആലോപിച്ചു ശ്രീരാമൻ സാക്ഷാൽ നാരായണസ്വമിതന്നെയാണെന്നുനിശ്ചയിച്ച് അദ്ധേഹത്തെ സ്വകാർയ്യമായ ഒരു സ്ഥലത്തു വിളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/90&oldid=171049" എന്ന താളിൽനിന്ന് ശേഖരിച്ചത്