താൾ:Sree Aananda Ramayanam 1926.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-3-

രിക്കുന്നത്. രാവണൻ ബ്രഹ്മാവിന്റെ വാക്കിൽനിന്നു തന്റെ നാശഹേതുവായ രാമൻ ദശരഥന്റെ പുത്രനായി കൌ സല്യയിൽ അവതരിക്കുമെന്നു കേട്ടിട്ടു കൌസല്യാദശരഥന്മാരുടെ വിവാഹത്തെത്തന്നെ വിഘ്നപ്പെടുത്തുവാൻ ശ്രമിക്കുന്നു.സീതയെ, ആ ദേവി പത്മ എന്ന പേരിൽ അതിർണ്ണയായ കാർലത്തുതന്നെ രാവണൻ അപഹരിക്കുവാൻ ശ്രമം ചെയ്യുന്നുണ്ട്. സീതാസ്വയംവരത്തിൽ ധനുരാരോപണമെന്ന വീരപരീക്ഷയ്ക്കു രാവണനും പങ്കചേർന്നു പരാജിതനായി പിൻമാറുന്നുമുണ്ട്. ഇങ്ങിനെ ആലോചിച്ചുനോക്കിയാൽ ഇതിലെ കഥയുടെ ഗതി സാധാരണ രാമായണങ്ങളിൽനിന്നു തുലോം വ്യത്യസ്തവും പൂർണ്ണവുമായ ഒരു രീതിയിലാണ് ഏവർക്കും ബോദ്ധ്യപ്പെടാതിരിക്കയില്ല.

രാമായണങ്ങൾ ശതകോടി പ്രവിസ്തരങ്ങളായിട്ടുണ്ടെന്നു പ്രസിദ്ധമാണല്ലോ. ഈ ശതകോടിരാമായണങ്ങളുടെ ഉൽപത്തിയും അവ ഓരോ ഭൂഖണ്ഡങ്ങളിൽ പ്രചാരത്തിൽ വന്ന പ്രകാരവും ഈ ആനന്ദരാമായണത്തിൽത്തന്നെ ഒരിടത്തു(യാത്രാകാണ്ഡത്തിൽ)വർണ്ണിച്ചിട്ടുണ്ട്. സാധാരണ രാമായണങ്ങളിൽ ആറു കാണ്ഡമുള്ളതിന്നു പകരം ഇതിൽ ഒമ്പതു കാണ്ഡങ്ങളുണ്ട്. പിന്നെ ഒരു വിശേഷവുംകൂടിയുണ്ട്: സാധാരണ രാമായണങ്ങളിൽ ആദി മുതൽ അവസാനംവരെയുള്ള കഥകൾ എല്ലാ കാണ്ഡങ്ങളിലുമായി വർണ്ണിക്കയാണല്ലോ ചെയ്തിട്ടുള്ളത്.ഇതിലാകട്ടേ ആദ്യത്തെ കാണ്ഡത്തിൽത്തന്നെ കഥകൾ മുഴുവനും അവസാനിക്കുന്നു. ശേഷമുള്ള കാണ്ഡങ്ങൾ രാമപട്ടാഭിഷേകത്തിന്നു ശേഷമുള്ള ഓരോ സംഭവങ്ങളുടെ വിസ്തരമാണ്. വിസ്തരാത്മകങ്ങളായ ഈകാണ്ഡങ്ങൾ നാനാവസ്തുക്കളുടേയും വിവിധലോകവ്യവഹാരങ്ങളുടേയും ജ്ഞാനത്തിന്നു തുലോം പ്രയോജനപ്പെടുന്നവയുമാണ്. ഉദാഹരണത്തിന്നായി ഈ പ്രസിദ്ധീകരണത്തിത്തന്നെ അന്തർഭവിച്ചിട്ടുള്ള രണ്ടും മൂന്നും കാണ്ഡങ്ങളെ എടുക്കാം. രണ്ടാമത്തേതായ യാത്രാകാണ്ഡം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/9&oldid=171048" എന്ന താളിൽനിന്ന് ശേഖരിച്ചത്