താൾ:Sree Aananda Ramayanam 1926.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൭൩ കവ്രതംകൊണ്ടുണ്ടായ സുകൃതത്തിൽ പകുതി നിനക്കു തരാം . അതുകൊണ്ടു നീ സൽഗതിയെ പ്രാപിച്ചാലും. കാർത്തികവ്ര തത്തോടു സമമായിട്ടു മറ്റൊരു പുണ്യകർമ്മവും ഇല്ല. യജ്ഞം, ദാനം, തീർത്ഥസ്നാനം മുതലായവയെയ്ക്കാൾ അധികം ശ്രേഷ്ഠമാ യിട്ടുള്ളതു കാർത്തികാവൃതമാണ് .

   ഇങ്ങിനെ പറഞ്ഞു ധർമ്മദത്തൻ ആ രാക്ഷസിയുടെ ചെ

വിയിൽപെടുമാറും വാസുദേവമന്ത്രത്തെ ജപിച്ചുതുകൊണ്ട് അ വളെ തുളസീതീർത്ഥംകൊണ്ടു സ്നാനം ചെയ്യിച്ചു . അപ്പോൾ അവൾ പ്രേതാവസ്ഥയിനിന്നു മുക്തയായി അഗ്നിജ്വാലയോ ടൊത്ത ദിവ്യരൂപവും, ഉർവ്വശിക്കുള്ളപോലെയുള്ള ലാവണ്യവും ഉള്ളവളായിത്തീർന്നു. എന്നിട്ട് അവൾ ധർമ്മദത്തന്റെ കാ ൽക്കൽ വീണു നമസ്കരിച്ചു "ഹേ ഉത്തമ ബ്രാഹ്മണാ ! കൃപാനി ധേ! നിന്തിരുവടിയുടെ കാരുണ്യംകൊണ്ട് അടിയന്നു നരകാ വസ്ഥയിൽനിന്നു മോചനം ലഭിച്ചു, പാപസമുദ്രത്തിൽ മുങ്ങി കരകാണാതെ ക്ലേശിച്ചിരുന്ന അടിയന്നു നിന്തിരുവടി അവ ലംബമായി ഭവിച്ചു " എന്നു പറഞ്ഞപ്പോഴയ്ക്ക് ആകാശ ത്തിൽ വിഷ്ണുപാർഷദന്മാരാൽ കൊണ്ടുവരപ്പെട്ട ഒരു വിമാനം അവൾക്കു കാണുമാറായി . അതിൽ കയറിവന്നിരുന്ന പുണ്യ ശീലൻ, സുശീലൻ മുതലായ വിഷ്ണുഗണങ്ങൾ അപ്സരസ്ത്രീക ളോടുംകൂടി മേൽപ്പറഞ്ഞ കലഹയുടെ സമീപത്തു വന്ന് അവ ളെ വിമാനത്തിൽ കയറ്റി. അതു കണ്ട് അത്യാശ്ചർയ്യത്തോടു കൂടി ധർമ്മദത്തൻ നമസ്കരിച്ചപ്പോൾ വിഷ്ണുപാർഷദന്മാർ അദ്ദേ ഹത്തോട് ഇങ്ങിനെ പറഞ്ഞു. "ഹേ ബ്രാഹ്മകുലോത്തമ ! അങ്ങുന്നു ചെയ്തതു നല്ലതുതന്നെ. അങ്ങുന്നു വിഷ്ണുവിനെ വഴി പോലെ പൂജിച്ചിട്ടുള്ളവനും സാധുക്കളുടെ പേരിൽ അനുകമ്പ യുള്ളവനും ധർമ്മജ്ഞനുമാണ്. വൈഷ്ണവങ്ങളായ അനേകം വ്ര തങ്ങളെ അവനുഷ്ഠിച്ച് അങ്ങുന്നു വിഷമുവിനെ സന്തോഷിപ്പിച്ചി രിക്കുന്നു. അങ്ങുന്നു ജനനം മുതക്ക് അനുഷ്ഠിച്ചുപോന്നിട്ടുള്ള കാർത്തികവ്രതപുണ്യത്തിന്റെ പകുതിഭാഗം ഈ സാധുസ്തീക്കു

കൊടുത്തതുകൊണ്ട് അങ്ങയുടെ പുണ്യം ഒന്ന് എരട്ടിക്കുകയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/84&oldid=171042" എന്ന താളിൽനിന്ന് ശേഖരിച്ചത്