താൾ:Sree Aananda Ramayanam 1926.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ ആനന്ദരാമായണം അവരുടെ മന്ത്രപ്രയോഗങ്ങളെകൊണ്ടു എന്നെ ആ ശരീര ത്തിൽനിന്നു ഒഴിപ്പിച്ചു. പിന്നെ വിശന്നു ദാഹിച്ചും വലഞ്ഞു മുമ്പത്തെ സ്വരൂപത്തിൽതന്നെ ഭൂമിയിൽപലദിക്കിലും ചുറ്റി തിരിയുന്നതിനിടയിൽ ഇതാ ഇപ്പോൾ അങ്ങയേ കണ്ടെത്തി. അങ്ങയുടെ തൃക്കയ്യുകൊണ്ടു തളിച്ച തുളസീതീർത്ഥത്തിന്റെ മ ഹിമയാൽ ഞാൻ സർവ്വപാപങ്ങളിൽനിന്നു വിമുക്തയായി. എനിക്ക് ഈ പ്രേതദേഹത്തിൽനിന്നു എങ്ങിനെ മുക്തിലഭി ക്കും ? എനി മൂന്നുജന്മങ്ങളിൽ എനിക്കു വരുവാനിരിക്കുന്ന അ വസ്ഥ എന്താണ്. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എ ന്റെ പേരിൽ ദയയുണ്ടായി എല്ലാം പറഞ്ഞുതന്നു എന്നെ അനുഗ്രഹിക്കണം."

   അവൾ  ഇപ്രകാരം  പറഞ്ഞപ്പോൾ  ധർമ്മദത്തൻ   അവളു

ടെ പേരിൽ ദയയോടുകൂടി കുറച്ചുനേരം ആലോചിച്ചതിന്നുശേ ഷം താഴെ പറയുംപ്രകാരം പ്രസ്താവിച്ചു .

          സാരകാണ്ഡം  നാലാംസർഗ്ഗം  സമാപ്തം.
            


                           അഞ്ചാംസർഗ്ഗം

                      ധർമ്മദത്തൻ  പറയുന്നു.
    
       തീർത്ഥം,സ്നാനം,ദാനം,വ്രതം  മുതലായവകൊണ്ടു  സർവ്വ    

പാപങ്ങളും നശിപ്പിച്ചുപോകും . എന്നാൽ നീ പ്രേതശരീര ത്തോടുകൂടി ഇരിക്കുന്നവളായതുകൊണ്ടു നിണക്കു അവയെ ചെയ്യവാൻ അധികാരമില്ല. നിന്റെ ദുഃഖം കണ്ടിട്ടു എന്റെ മനസ്സിൽ വലിയ വ്യസനം തോന്നുന്നുണ്ട്. നിന്റെ ദുഃഖം തീർക്കുന്നതുവരെ എനിക്കു മനസ്സമാധാനം ഉണ്ടാകയില്ല. നി ന്റെ പാപമാണെങ്കിൽ വളരെ തീവ്രവും മൂന്നു ജന്മങ്ങളിൽ അനുഭവിക്കേണ്ടതുമാണ്. ഏറ്റവും ഹീനമായ ഈ പ്രേതാ വസ്ഥ നിന്റെ അല്പമായ പുണ്യംകൊണ്ടു തീരുന്നതല്ല. അതു

കൊണ്ടു ഞാൻ ജനിച്ചമുതൽ അനുഷ്ടിച്ചുവന്നിട്ടുള്ള കാർത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/83&oldid=171041" എന്ന താളിൽനിന്ന് ശേഖരിച്ചത്