താൾ:Sree Aananda Ramayanam 1926.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൬൯ പറഞ്ഞുതരേണമെന്നു ആവശ്യപ്പെട്ടു . സ്നേഹിതൻ അവൾ എന്തെല്ലാമാണു വിപരീതമായി പ്രവർത്തിക്കുന്നതെന്നു വിശദ മായി പറയുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദഹം താൻ എന്തു പറയുന്നുവോ അതിന്നൊക്കെ വിരീതമയേ അവൾ പ്രവ ർത്തിക്കയുള്ളൂ എന്നു വിസ്തരിച്ചു പറഞ്ഞു . അപ്പോൾസ്നേഹി തൻ "അങ്ങിനെയാണെങ്കിൽ അങ്ങയ്ക്ക് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം വേണ്ടന്ന് പറയുക . എന്നാൽ യഥാ ർഥത്തിൽ വേണ്ടതെല്ലാം ചെയ്യുമെന്നാണു തോന്നുന്നത് "എ ന്നു ഒരു യുക്തി പറഞ്ഞുകൊടുത്തു. അങ്ങിനെതന്നെ പരീ ക്ഷിക്കാമെന്നു പറഞ്ഞു ഭർത്താവ് ഗൃഹത്തിൽ വന്നു എന്നോടു "കലഹേ ഇന്ന് ഊണിന്നു പുറമേ ആരേയും ക്ഷണിക്കേണ്ട . എന്റെ സ്നേഹിതൻ വലിയ അപകടക്കാരനാണ്" എന്നു പ പറഞ്ഞു . അപ്പോൾ ഞാൻ "നിങ്ങളുടെ സ്നേഹിതൻ ഏറ്റവും യോഗ്യനാണ് . അദ്ദേഹത്തെ ഞാൻ ഇന്ന് ഉണ്ണാൻ ക്ഷണി ക്കും" എന്നു പറഞ്ഞു .സ്നേഹിതനെ വരുത്തി സുഖമായ ഭക്ഷ ണം കൊടുത്തു . അതു മുതൽ ഭർത്താവു തന്റെറ ആഗ്രഹത്തിന്നു വിപരീതമായി പറഞ്ഞ് എല്ലാ ആഗ്രഹങ്ങളെയും സാധിച്ചും കൊണ്ടുവന്നു . അങ്ങിനെ കഴിയുന്നതിനിടയിൽ ഒരു ദിവസം ഭർത്താവിന്നു അഛന്റെ ശ്രാദ്ധമായിരുന്നു .അന്നു ഭർത്താവു "കലഹേ ഇന്നു അച്ഛന്റെ ശ്രാദ്ധാദിവസമാണ് . ശ്രാദ്ധം ഞാൻ ഊട്ടാൻ വിചാരിക്കുന്നില്ല" എന്നു എന്നോട് പറഞ്ഞു . ഉടൻ തന്നെ ഞാൻ ശ്രാദ്ധത്തിന് വിശിഷ്ടന്മാരായ ബ്രഹ്മണ രെ ക്ഷണിച്ചുകൊണ്ടുവന്നു ഭർത്താവിനോട് "നല്ല കാര്യം!നിങ്ങ ളുടെ ബുദ്ധി ഇങ്ങിനെ ആയ്ത് എന്താണ് . അച്ഛൻ പുത്രനാ യി പിറന്നിട്ടു ശ്രാദ്ധം ഊട്ടേണ്ടെന്നു തോന്നിയല്ലൊ. നിങ്ങൾ ക്ക് എന്തുഗതിയാണു വരിക എന്ന് അറിഞ്ഞില്ല "എന്നുപറ ഞ്ഞു . അതിഞ്ഞ് ഭർത്താവ് 'നീ ശ്രാദ്ധത്തിന്നു വട്ടം കൂടുകയൊണ ങ്കിൽ വിശേഷവിധിയായ വിഭവങ്ങളൊന്നും ഉണ്ടാക്കേണ്ട. ബ്രാമണന്മാരെയും അധികം ക്ഷണിക്കേണ്ട . എണ്ണത്തിന്നു ഒരാൾ

മാത്രം മതി'എന്നു മറുപടി പറഞ്ഞു. ഞാനാകട്ടെ യോഗ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/80&oldid=171038" എന്ന താളിൽനിന്ന് ശേഖരിച്ചത്