താൾ:Sree Aananda Ramayanam 1926.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം പ്രാപിക്കയും ചെയ്യും. രാവണനിഗ്രഹത്തിന്നായി രാമ൯ വാ ന ര രാജാവായ ബാലിയെക്കൊന്ന് അവന്റെ സഹോദരനാ യ സുഗ്രീവനെ കിഷ്തിന്ധാരാജാവാക്കി വാഴിക്കുകയും, അവ നുമായി സഖ്യം ചെയ്ത് അവന്റെ സഹായത്താൽ സമുദ്രത്തി ൽ സേതു ബന്ധിച്ച് ആ മാ൪ഗ്ഗത്തുടെ ലങ്കയിൽ ചെന്ന് അവി ടെയുളള ദുഷ്ടരാക്ഷസന്മാരെ എല്ലാം കൊന്നു സീതയെ വീ ണ്ടെടുത്ത് അയോദ്ധ്യതിലെയ്ക്ക് വരും പന്നെ ശ്രിരാമ൯ ദി ഗ് ജയയാത്രയും അശ്യമേധയാഗവയം മാറും ചെയ്തു സപ്തദ്യീപ ങ്ങളെയും രക്ഷിച്ചു പട്ടമഹിഷിയായ സീതയോടും അനുജന്മാ രോടും ബന്ധുക്കളോടുംകൂടി സുഖമായി താമസിക്കും ഞാൻ പറഞ്ഞ ഈ സംഗതികളെല്ലാം സ്വകാർയമായി അങ്ങയുടെ മ നസ്സിൽ മാത്രം വെച്ചുക്കൊണ്ടിരുന്നാൽ മതി . ആരോടും ഇവ യെ പ്രസ്താവിക്കരുത് .”

       മേൽപ്രകാരം മുൽഗലമഹർഷി  പറഞ്ഞതു  കേട്ടു  ദശര
ഥൻ സന്തോഷിച്ച്  അദ്ദേഹത്തെ  നമസ്ക്കരിച്ചു . തന്റെ  പൂർവ്വജ

ന്മത്തേയും തനിക്കു പുത്രനായി മഹാവിഷ്ണുവും പുത്രഭോര്യയായി ലക്ഷ്മീദേവിയും പിറക്കുവാൻ മാത്രം താൻ ചെയ്തിട്ടുള്ള സുക്യ തം എന്താണന്നതിനേയും കൂടി അരുളിചെയ്യേണമെന്ന് അ പേക്ഷിക്കുകയും അതുപ്രകാരം മഹർഷി പിന്നേയും പറവാന രംഭിക്കുകയും ചെയ്തു . “ ഹേ മഹാരാജാവെ  ! സഹ്യാദ്രിക്കു സമീപ മുള്ള കരവീരം ​എന്ന നഗരത്തിൽ സർവ്വധർമ്മമർമ്മജ്ഞനാ യി ധർമ്മദത്തൻ എന്നു പ്രസിദ്ധനായ ഒരു ബ്രഹ്മ ണൻ ഉണ്ടായിരുന്നു . അദ്ദഹം വിഷ്ണവിനു പ്രീതികരങ്ങളായ അനേകം വ്രതങ്ങളനുഷ്ഠിച്ചു പൂജ ചെയ്തയും ദ്യാദശാക്ഷരവി ദ്യ എന്ന വാസുദേവമന്ത്രത്തെ എപ്പോഴും ജപിച്ചുകൊണ്ടും അതിഥികളെ പൂജിച്ചുകൊണ്ടും പാർത്തു വരികയും ചെയ്തു അ ക്കാലത്ത് ഒരിക്കൽ കാത്തികമാസത്തിൽ ഏകാദശിദിവസം ഉപവാസം ചെയ്തു രാത്രിയിൽ ഉറക്കൊഴിച്ചു പിറ്റേദിവസം പ്രഭാതത്തിൽ പൂജാസാധനങ്ങളോടുക്കുടി ക്ഷേത്രത്തിലേയ്ക്ക് പൂ

റപ്പെട്ടും. വഴിയിൽവ ഘോരദംഷ്ടകളോടും, രക്തദ്യഷ്ടികളോടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/78&oldid=171035" എന്ന താളിൽനിന്ന് ശേഖരിച്ചത്