താൾ:Sree Aananda Ramayanam 1926.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫

              സാരകാണ്ഡം

ൽ ഇരിക്കുന്നു എന്ന് അരുളിച്ചെയ്താൽ കൊള്ളാം' എന്നു പറ ഞ്ഞു . മഹർഷി അതുകോട്ടു ദയാർദ്രഹൃദയനായിട്ട് ആകാശത്തേ യ്ക്കു നോക്കിയപ്പോൾ അവിടേനിന്നു രണ്ടു വാനരന്മാർ ഇറങ്ങി അദ്ദേഹത്തിന്റെ മുമ്പിൽ വന്നുനിന്നു . മഹർഷി ആ വാനര ന്മാരോടു പുരികംകൊണ്ട് എന്തൊ ഒരു അടയാളം കാണിക്കു കയും അതിന്റെ താല്പര്യം മനസ്സിലാക്കി അവർ ആകാശത്തി ലേയ്ക്കുതന്നെ ചാടി മറയുകയും ചെയ്തു . അരക്ഷണത്തിന്നുള്ളിൽ വാനരന്മാർ വീണ്ടും കീഴ്പ്പോട്ടിറങ്ങി വന്നു മഹർഷിയുടെ മു മ്പിൽ നില്ക്കുകയും അപ്പോൾ അവരുടെ സമീപത്തു ജലന്ധരാ സുരന്റെ തലയും രണ്ടു കൈകളും കിടക്കുന്നതായി കാണുക യും ചെയ്തു . അതു കാണേണ്ട താമസം ബൃന്ദ തന്റെ ഭർത്താവു മരിച്ചുപോയതായറിഞ്ഞു വ്യസനം സഹിക്കാതെ ഭൂമിയിൽ മൂ ർഛിതയായി വീണുപോയി . അപ്പോൾ മഹർഷി തന്റെ കയ്യി ലുള്ള കമണ്ഡലുവിൽനിന്നു കുറച്ചു വെള്ളമെടുത്ത് അവളുടെ മുഖത്തു തളിക്കുകയും ആ സമയത്തു ബൃന്ദ മൂർഛ തെളിഞ്ഞ് എഴുനേല്ക്കുകയും ചെയ്തു . പിന്നെ കുറെനേരം വിലപിച്ചതിന്നു ശേഷം അവൾ മഹർഷിയോടു 'മുനിശ്രേഷ്ഠാ! നിന്തിരുവടി തി രുവുള്ളമുണ്ടായി എന്റെ ഭർത്താവിനെ ജീവിപ്പിച്ചുതരണം . നി ന്തിരുവടിക്ക് അതിന്നുവേണ്ട ശക്തി ഉണ്ടെന്ന് എനിക്കു നി ശ്ചയമുണ്ട് ' എന്നു മഹർഷിയോടു പറഞ്ഞു . അതിന്നു മഹർഷി 'അറിവില്ലാത്ത പെണ്ണേ! യുദ്ധത്തിൽ രുദ്രദേവന്റെ കൈ കൊണ്ടു മരണം പ്രാപിച്ചവനെ ആരെകൊണ്ടും ജീവിപ്പിക്കാ ൻ കഴിക ഇല്ല . എങ്കിലും എനിക്കു നിന്റെ പേരിൽ വള രെ കരുണ തോന്നുന്നതുകൊണ്ടു ഞാൻ അവനെ ജീവിപ്പി ക്കാം' എന്നു പറഞ്ഞു . പിന്നെ മഹർഷി അവിടെ അന്തർദ്ധാ നം ചെയ്തു . കുറച്ചു കഴിഞ്ഞപ്പോൾ ജലന്ധരാസുരൻ ജീവിച്ചു ബൃന്ദയുടെ അരികത്തു വന്ന് അവളെ ആലിംഗനം ചെയ്തു ചുംബിച്ചു . പിന്നെ അദ്ദേഹം ബൃന്തയോടുകൂടി സുഖമായി വ സിച്ചു .

ഇങ്ങിനെ ഇരിക്കുന്ന കാലത്ത് ഒരു ദിവസം ബൃന്ദ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/76&oldid=171033" എന്ന താളിൽനിന്ന് ശേഖരിച്ചത്