താൾ:Sree Aananda Ramayanam 1926.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൬൩

ദ്വീപങ്ങൾക്കും അധിപതിയായി ഭവിക്കും അദ്ദേഹത്തിന്നു ഗു ണവാന്മാരായ രണ്ടു പുത്രന്മാർ ഉണ്ടാവും . അവർ രണ്ടുപേരും ഈരണ്ടു ഭാര്യയ്യമാരെ വിവാഹം ചെയ്കയും അവരിൽ 24 പുത്ര ന്മാരും 12 പുത്രിമാരും ജനിക്കയും ചെയ്യും. ഈ 24 പുത്രന്മാർ വഴിയായി അങ്ങയുടെ വംശം വളരെ പരന്നുവശാവും. എനി കുറച്ചുകാലത്തിന്നുള്ളിൽ ബൃന്ദയുടെ ശാപംഅനുഭവിക്കാനാ യി ശ്രീരാമൻ ദണ്ഡകാരണ്യവാസം ചെയ്കയും അതു കഴിഞ്ഞ തിന്നുശേഷം മേൽപ്രകാരം രാജ്യം പരിപാലിക്കയും ചെയ്യും."

    മഹഷി ഇത്രയും പറഞ്ഞപ്പേൾ ദശരഥൻ ഈ ബൃന്ദ എ

ന്നു പറഞ്ഞത് ആരാണെന്നും അവൾ ആരുടെ ഭാര്യയ്യ യാണെ ന്നും അവളുടെ ശാപം മഹാവിഷ്ണുവിന്ന് എങ്ങിനെ സംഭവി ച്ചു എന്നും വിവരമായി പറവാൻ അപേക്ഷിക്കുകയും മഹർഷി തുടർന്നുപറകയും ചെയ്തു. "ഹേ മഹാരാജാവേ! പണ്ടൊരു കാല ത്തു പരമശിവനും ജലന്ധരാസുരനും തമ്മിൽ അവനെ ഹിംസിച്ചുവെങ്കിലും അവൻ ചാവാതെ ഇരിക്കുന്നതു കണ്ടു പാർവ്വതീദേവി വിഷ്ണുവിനോട് 'ഈ അസുരൻ ഇനിയും ജീവി ച്ചിരിക്കുന്നത് ഇവന്റെ ഭാര്യയ്യ യായ ബൃന്ദയുടെ പാതിവ്രത്യശ ക്തികൊണ്ടാണ് ' എന്നു പറഞ്ഞു . അതു കേട്ടപ്പോൾ വിഷ്ണു താമസിക്കാതെ ജലന്ധരസുരന്റെ പട്ടണത്തിൽ ചെന്ന് ഉ പായത്തിൽ ബൃന്ദയോട് സംസ്സർഗ്ഗം ചെയ്തൂ. അവളുടെ പാതി വൃത്യത്തിന്നു ഭംഗം വരുത്തേണമെന്നു വിചാരിച്ചു. ആ സമയ ത്തു ജലന്ധരാസുരന്റെ അരമനയിൽ സുഖമായി നിദ്ര ചെ യ്തുംകൊണ്ടിരുന്ന ബൃന്ദ തന്റെ ഭർത്താവ് എണ്ണ തേച്ച് ഒരു എരുമയുടെ പുറത്തു കയറി തെക്കോട്ടു നോക്കി പോകുന്നതാ യും അപ്പോൾ അദ്ദേഹം തലയില്ലാതെ മുണ്ഡിതനായിരിക്കുന്ന തായും ആ സ്വരൂപത്തിൽ അദ്ദേഹം ഇരുളിൽ മറഞ്ഞ് അദൃ ശ്യനായി ഭവിച്ചതായും ഒരു സ്വപ്നം കണ്ടു. ഈ സ്വപ്നം നി മിത്തം ബൃന്ദ വല്ലാത്ത മനോവിചാരത്തിൽ അകപ്പെട്ടു . മന

സ്സിനെ ദുഃഖിപ്പിക്കുന്ന ഈ വിചാരം പോകുവാനായി വരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/74&oldid=171031" എന്ന താളിൽനിന്ന് ശേഖരിച്ചത്