താൾ:Sree Aananda Ramayanam 1926.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൬൧

       ഇത് ഇപ്രകാരം ഇരിക്കുന്വോൾ മുൽഗലമഹഷിയുടെ

ശിഷ്യന്മാർ മഹർഷി സമാധിയിൽനിന്ന് ഉണർന്ന സമയം അ ദ്ദേഹത്തോടു ലക്ഷ്മണൻ വന്നു ബലാൽകാരേണ ഔഷധങ്ങൾ പറിച്ചു കൊണ്ടഃപായ വിവരം കോലാഹലത്തോടുകൂടി പറ ഞ്ഞു ധരിപ്പിച്ചു. അതു കേട്ടു മുൽഗലമഹർഷി ആശ്ചർയ്യപ്പെട്ടു ശിഷ്യന്മാരോടു "ലക്ഷ്മണൻ എന്നു പറയുന്നത് ആരാണ് ? അവൻ ആരുടെ കല്പനപ്രകാരണു നമ്മുടെ അശ്രമത്തിൽ വന്നത് ? എന്തിനായിട്ടാണു നമ്മുടെ അനുവാദംകൂടാതെ അ വൻ ഔഷധങ്ങൾ പറിച്ചു കൊണ്ടുപോയത് . ഈ വിവരങ്ങൾ വേഗം ചെന്ന് അന്വേഷിച്ച് അറിഞ്ഞു വരുവിൻ" എന്നു കല്പിച്ച് അവരെ . അയച്ച് . മൂനിശിഷ്യന്മാർ മഹഷിയോടു യാ ത്രപറഞ്ഞു ദശരഥന്റെ അടുത്തുവന്നു "നിങ്ങൾ ആരാണ, എന്തിനായിട്ടാണു ഞങ്ങളുടെ ആശ്രമത്തിലുള്ള ഔഷധങ്ങളെ ലക്ഷ്മണൻ മുഖേന കൊണ്ടുവന്നത് . കാരണം പറയുവിൻ" എന്നു കോചത്ചോടുകൂടി ചോദിച്ചപ്പോൾ ദശരഥൻ അല്പം ആലോചിച്ചു "ബ്രാഹ്മണരേ ! ഞാൻ ദശരഥരാജാവാണ്, ഭ്ര രതന്റെ ആവശമായിട്ടാണ് ഔഷധങ്ങൾ കൊണ്ടൂവന്നത്. ഈ സംഗതി വിനയത്തോടുകൂടി മഹഷിയോട് ഉണത്തിക്കുക. ഞാനും മഹർഷയെ കാണ്മാനായി വേഗത്തി ആശ്രമത്തിലേ യ്ക്കു വരുന്നുണ്" എന്നു പറകയും മുനിശിഷ്യന്മാർ അതുപ്രകാ രം മടങ്ങിപ്പോയി ഗുരുവിനെ ധരിപ്പിക്കയും ചെയ്തു. ശ്രീരാമ ന്റെ പിതാവായ ദശരഥനാണ് ഔഷധമൂലികകൾ പറിപ്പി ച്ചു കൊണ്ടുപോയതെന്ന് അറിഞ്ഞപ്പോൾ മുൽഗലമഹർഷിയു ടെ മുഖം മൂൻപത്തെ കോപം പോയി പ്രസന്നമായിത്തീർന്നു. ദശരഥനെ കാണേണമെന്നു മഹർഷി മനസ്സിൽ വിചാരിച്ചു. അപ്പോഴയ്ക്കു ദശരഥനു മഹർഷയുടെ മുന്വിൽ വന്ന് അഞ്ജലി ബന്ധംചെയ്തു കാക്കൽ വാണു നമസ്തരിക്കുകയും മഹർഷി അദ്ദേ ഹത്തെ എഴുന്നേല്പിച്ചു യഥോചിതം ഉപചരിച്ച് ആസനം കൊടുത്ത് ഇരുത്തുകയും ചെയ്ഉ. അതിന്നുശേഷ ശ്രരാമൻ

മൂതലായവരും മഹഷിയെ വണങ്ങ യഥോചിതം ഇരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/72&oldid=171029" എന്ന താളിൽനിന്ന് ശേഖരിച്ചത്