താൾ:Sree Aananda Ramayanam 1926.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ലുള്ള സൈന്യങ്ങളും അസ്ത്രശസ്ത്രങ്ങളെക്കൊണ്ടും ഭിണ്ഡിപാലം, ശതഘ്നി തുടങ്ങിയ ആയുധങ്ങലളെക്കൊണ്ടും അതിഘോരമായ യു ദ്ധം ചെയ്തു. രാജാക്കന്മാർ ശ്രീരാമനോടെതിരിട്ട് ആകാശമെ ങ്ങും പറക്കുമാറം ശരങ്ങൾ വർഷച്ചു. അതുകണ്ടു ലക്ഷ്മണഭരത ശത്രുഘ്നന്മാർ വേഗത്തിൽ ശ്രീരാമന്റെ അരികിൽ എത്തിച്ചേർന്നു. പിന്നെ രണ്ടുപക്ഷക്കാരും തമ്മിൽ‌ ഉണ്ടായ യുദ്ധം സുബ്ര ഹ്മണ്യസ്വാമിയും താരകാസുരനും തമ്മിലുണ്ടായ യുദ്ധംപോലെ പ്രചണ്ഡമായിരുന്നു. അതിനിടയിൽ ശത്രുക്കൾ എല്ലാവരും കൂടി ഭരതനോടെതിർത്ത് അദ്ദേഹത്തെ അസ്ത്രശസ്ത്രപ്രഹരംകൊ ണ്ടു മോഹാലസ്യപെടുത്തുകയാൽ ഭരതൻ തേരിൽനിന്നു താ ഴെ വീണു. അതുകണ്ടിട്ടു ശത്രുഘ്നൻ ശത്രുക്കളെ എതിർക്കുകയും അദ്ദേഹവും അവരുടെ ശസ്ത്രശസ്ത്രങ്ങളെക്കൊണ്ടു നിലത്തുവീഴുകയും ചെയ്തു. ലക്ഷ്മണനേയും ശത്രുക്കൾ എതിർത്ത് അസ്ത്രശസ്ത്രങ്ങളെകൊ ണ്ടു വിധമല്ലാതെ ചമച്ചു. ഒടുവിൽ അവർ തങ്ങളുടെ പ്രധാനലക്ഷ്യമായ ശ്രീരാമന്റെ നേരെ ശരവർഷം തുടങ്ങി. ഈ സംഭവങ്ങളെല്ലാം കൌസല്യ മുതലായ ദേവിമാരും സീത തുട ങ്ങിയവരും സേനാനിവേശത്തിലുള്ള പഴുതുകളിക്കൂടെ നോ ക്കിക്കൊണ്ടിരിക്കേ, ശ്രീരാമദേവൻ തന്റെ വില്ലിൽ വലുതായ ഞാണൊലി ഈട്ട് അതിൽ വായവ്യാസ്ത്രത്തെ അഭിമന്ത്രിച്ചു പ്ര യോഗിച്ചു. ആ അസ്ത്രം പ്രചണ്ഡവേഗത്തോടുകൂടി പാഞ്ഞു ചെന്നു പകയോടുകൂടിയ ശത്രുരാജാക്കന്മായെല്ലാം ശുഷ്കതൃ ണങ്ങളെപ്പോലെ ആകാശത്തിൽ പറപ്പിച്ചു സമുഗദ്രതീരത്തിൽ കൊണ്ടുപോയി വീഴ്ത്തി. ശേഷിച സൈന്യങ്ങളെ മോഹനാ സ്ത്രംകൊണ്ടു മോഹാലസ്യപ്പെടുത്തി ഭൂമിയിൽ വീഴ്ത്തുകയും ചെ യ്തു. ഇങ്ങിനെ ശത്രുക്കളെല്ലാം ഭൂമിയിൽ വീണു പുരണ്ടു തുടങ്ങി.

        ഇങ്ങിനെ ഇരിക്കുമ്പോൾ ഭരതൻ മൂർഛിതനായിത്തന്നെ 

കിടക്കയായിരുന്നു. അപ്പോഴേയ്ക്ക് കൈകേയി പെട്ടന്നു ആന പ്പുറത്തു കയറിച്ചെന്നു ഭരതനെ മടിയിൽ കിടത്തി വിലപിക്കു

വാൻ തുടങ്ങി. അതു കണ്ടപ്പോൽ ദശരഥനും കൌസല്യ മുത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/70&oldid=171027" എന്ന താളിൽനിന്ന് ശേഖരിച്ചത്