താൾ:Sree Aananda Ramayanam 1926.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7

                                                                         മുഖവുര .
                      രാമായണം കഥ പലരുടെ വകയായും പലപ്രകാരത്തി ഉള്ളതിൽ ഓരോന്നും ഓരോ വിഷയത്തിൽ പ്രത്യേകം കേൾവിപെട്ടിരിക്കുന്നു. വൽമീകിരാമായണം വ൪ണ്ണനാംഭംഗിയിലും അലങ്കാരശോഭയിലും  രസഭാവാദികളിലും പ്രസിദ്ധമാണ്. അതേ കാരണത്താൽത്തന്നെ,അത് ആദികാവ്യം എന്നു പറയപ്പെടുന്നു. അദ്ധ്യാത്മരാമായണം ഭക്തിവിഷയത്തിൽ  മറ്റുള്ളവയെ അതിശയിക്കുന്നു. അദ്ധ്യാത്മദൃഷ്ട്യാ നോക്കുമ്പോൾ അതിനു മറ്റു രാമായണങ്ങളേക്കാളധികമായ ഉൽക്ക൪ഷമുള്ളതുകൊണ്ടാണ് അതിന്ന് അദ്ധ്യാത്മരാമായണം എന്നു പേരുണ്ടായത്.അതുപോലെതന്നെ,പ്രസ്തുതമായ ആനന്ദരാമായണം കഥാവിഷയത്തിൽ തൂലോം പ്രസിദ്ധിയെ പ്രാപിച്ചിരിക്കുന്നു. ശ്രീരാമകഥകളെ കേൾക്കുന്നതിൾ ശ്രോത്ക്കൾക്ക് അധികമായ ആനന്ദം ഉണ്ടാകുന്നതുകൊണ്ടായിരിക്കണം ഈ രാമായണത്തിന് ആനന്ദരാനായണം എന്നു പേരുണ്ടായത്. ഇതിലെ ഓരോ വിചിത്രകഥകൾ ശ്രോതാക്കളുടെ ഹൃദയത്തെ സ്വയമേവ ആനന്ദിപ്പിക്കുന്നവയാകുന്നു. 

ഈ രാമായണത്തിൽ കഥകൾക്കുള്ള വൈചിത്ര്യം വിമ൪ശകന്മാരുടെ സവിശേഷമായ ശ്രദ്ധയെ അ൪ഹിക്കുന്നതാണ്.സാധാരണ രാമായണങ്ങളിൽ ദശരഥമഹാരാജാവിന്റ പുത്രചിന്തയോടുകൂടിയാണല്ലോ കഥ ആരംഭിക്കുന്നത്. ഇതിലാകട്ടേ കൌസല്യയുടെ വിവാഹാലോചന മുതൽക്കു തന്നെ തുടങ്ങുന്നുണ്ട്. ദശരഥൻറെ മൂന്നു ഭാര്യമാരിൽ എളയവളായി സുമിത്രയെയാണല്ലോ പറഞ്ഞു കണ്ടിട്ടുള്ളത്. ഇതിലാകട്ടെ ദശരഥൻറെ ഏറ്റവും എളയ ഭാര്യ കൈകേയിയാകുന്നു. രണ്ടു ഭാഗം പായസം കിട്ടിയതും രണ്ടു പുത്രന്മാരുണ്ടയതും സുമിത്രയ്ക്കല്ല കൈകേയിക്കാണ്. ആകയാൽ സൗമിത്രിയായ ലക്ഷ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/7&oldid=204926" എന്ന താളിൽനിന്ന് ശേഖരിച്ചത്