താൾ:Sree Aananda Ramayanam 1926.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൫൫ ടെ സ്തൂതിയോടും , പാഠകന്മാരുടെ ഗാനത്തോടുംകൂടി ദശരഥൻ നഗരപ്രവേശം ചെയ്തൂ ഘോഷയാത്രയായി രാജധാനിയിലേ യ്ക്കു ചെന്നു . അവിടെ ലക്ഷ്മീദേവിയെ പൂജിക്കുകയും ശ്രോത്രീ യബ്രാഹ്മണർക്കു പല ദാനങ്ങൾ കൊടുക്കുകയും ചെയ്തു , ദശര ഥൻ പരമാനന്ദം പൂണ്ടു . അപ്പോൾ അവിടെ വന്നിരുന്ന ബ ന്ധുരാജാക്കന്മാരെല്ലാം ദശരഥനും ശ്രീരാമാദികളും വസ്ത്രാഭരണ ങ്ങളെ സമ്മാനിച്ചു തക്കതായ ഉപചാരം ചെയ്കയും അവർ ആ സമ്മാനങ്ങൾ വാങ്ങി യഥോചിതം പ്രത്യുപകാരം ചെയ്ക കയും ചെയ്തൂ തങ്ങൾ തങ്ങളുടെ നഗരങ്ങളിലേയ്ക്കു മടങ്ങിപ്പോ യി . ദശരഥൻ തന്റെ ഭർയ്യാസഹോദരനായ യുധാജിത്തിനെ മാത്രം പറഞ്ഞ‌യയ്കാതെ അവിടെ തന്നെ താമസിപ്പിച്ചു . പി ന്നെ ശ്രീരാമധികളായ നാലുപേരും തങ്ങളുടെ ഭാർയ്യമാരോടുകൂ ടി സുഖമായി താമസിച്ചു .

   ഇപ്രകാരം  പരമശിവൻ  പാർവ്വതിയോടു    ശ്രീരാമ 

ന്റെറ ജനനംമുതൽ വിവാഹംവരേയുളള കഥയേ അരുളിചെയ്ത പ്പോൾ ശ്രീപാർവ്വതി "പ്രാണനാഥ! പരശൂരാമൻ മഹാവിഷ്ണു വിന്റെ അംശമാണെന്നു പറഞ്ഞുവല്ലൊ . അതുപോലെ ശ്രീ രാമൻ മഹാവിഷ്ണുവിന്റെറ അംശംതന്നെയാണെന്നു വിശദമാ യി അരുളിചെയ്യണം" എന്നു പറഞ്ഞു . അപ്പോൾ പരമശി വൻ മറുപടി പറഞ്ഞു . " പാർവ്വതി! വിഷ്ണുവിന്റ അവതാരങ്ങ ളിൽ എട്ടും അംശവതാരങ്ങൾമാത്രമാണ് . രാമാവതാരം , കൃ ഷ്ണാവതാരം എന്ന രണ്ടവതാരങ്ങൾ മാത്രമേ പൂർണവതാരമാ യിട്ടുളളു. ആകയാൽ ഈ രണ്ടവതാരങ്ങൾ മറ്റുളളവയെക്കാൾ മഹത്വമുളളവയാണ് . രാമകൃഷ്ണന്മാരിൽവെച്ചും രാമന്നു സത്യ സന്ധതയും , ജിതേന്ദ്രയത്വവും അധികമുളളത്കൊണ്ട് രാമവ താരമാണ് മേലേ എന്നറിഞ്ഞുകൊൾക . മറ്റുളളവർ രാമനോ ടു സമന്മാരല്ല . കൃഷ്ണൻ കറുത്ത നിറമുളളവനാകുന്നു. രാമനാക ട്ടെ രുഗ്മനിറത്തോടുകൂടിയവനാണ് . ഹേ പാർവ്വതി ! സീതസ്വ യംവരം അടങ്ങിയ ഈഅദ്ധ്യയം കേൾക്കുന്നവര്ക്ക് സർവ്വമംഗ ളങ്ങളും ഭവിക്കും.

സാരകാണ്ടം മൂന്നാം സർഗ്ഗം സമാപൂം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/66&oldid=171022" എന്ന താളിൽനിന്ന് ശേഖരിച്ചത്