താൾ:Sree Aananda Ramayanam 1926.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൫൩ യാസം കുലച്ചു തന്റെ ആവനാഴിൽനിന്ന് ഒരസ്രൂം എടുത്തു തൊടുത്തു . "ഹേ ബ്രാഹ്മണോത്തമാ! രാമൻ തൊടുത്ത അസ്രൂം വ്യർത്ഥമായി പോകാത്തതുകൊണ്ട് , ഒന്നുകിൽ അങ്ങയുടെ പാ ദാരവിന്ദം , അല്ലെങ്കിൽ പരലോകം രണ്ടാലൊന്ന് ഇതിന്നു ല ക്ഷ്യമാക്കി കാണിച്ചുതരണം" എന്നു പറഞ്ഞു.

 ശ്രീരാമന്റെ ഈ വാക്കു കേട്ടപ്പോൾ പരശുരാമന്റെ മു

ഖം വല്ലാതെ വാടിപ്പോയി . അദ്ദേഹത്തിന്നു തന്റെ പൂർവ്വവൃ ത്താന്തങ്ങൾ ഓർമ്മയിൽ വന്നു . എന്നിട്ടു ശാന്തനായി ഇങ്ങി നെ പറഞ്ഞു . " ഹേ വിരാധിവീരനായ രാമാ! അങ്ങയേ ഈ ശ്വരൻ എന്നും , അനാദിപുരുഷനായ വിഷ്ണുവെന്നും , സൃഷ്ടിസ്ഥി തിസംഹാരകാരണനെന്നും ഞാൻ അറിയുന്നു. കാർത്തവീയ്യാജ്ജൂ നനെ കൊല്ലുവാനായും ഭൂഭാരം പോക്കുവാനായും അവതരിച്ച ശ്രീമൻ നാരായണന്റെ അംശമായ ഞാൻ ആ നാരായണമൂ ർത്തിയെ പ്രത്യക്ഷമായി കാണുവാനായിട്ട് എന്റെ ബാല്യ ത്തിൽ ഗൌതമനതിയിലെ നാഗതീർത്ഥത്തിൽ ഘോരമായ ത പസ്സു ചെയ്യുക ഉണ്ടായി . തപസ്സുകൊണ്ടു സന്തോശിച്ച് ആ ദിനാരായണൻ ശംഗചക്രഗദാപത്മധാരിയായി പ്രത്യക്ഷപ്പെട്ട ട്ടു . "ഹേ ബ്രാഹ്മണാ നിന്റെ തപസ്സു സഫലമായി . നീ എ ന്റെ അംശമാകയാൽ നിന്റെ അച്ഛനെക്കൊന്ന കാർത്തവീ ർയ്യാർജ്ജൂനനെ സംഹരിച്ചു 21 പ്രാവശ്യം ക്ഷത്രിയവംചെയ്തൂ ഭു ജപരാക്രമംകൊണ്ടു ഭൂമി മുഴുവൻ അടക്കി പിന്നെ ആ ഭൂമി ക ശ്യപന്നു ദാനംചെയ്തു ശാന്തിയെ പ്രാപിക്കും . വരുന്ന ത്രേത യുഗത്തിൽ ഞാൻ ദശരഥാത്മജനായ രാമനായിട്ട് അവതരി ക്കും. അപ്പോൾ നീ എന്നെ ഭക്തിയോടുകൂടി കാണും. നിന്നിൽ നിക്ഷിപ്തമായിരിക്കുന്ന എന്റെശക്തിയെ ഞാൻ തിരിയെ എ ടുത്തുകൊള്ളും. പിന്നെ നീ ശാന്തചിത്തനായിട്ട് ഒരു ബ്രഹ്മക ല്പംകൂടി ജീവിച്ചിരിക്കും" എന്ന് അനുഗ്രഹിച്ചു. അവിടുന്ന് ആ ജ്ഞ്പിച്ച കാർയ്യങ്ങെല്ലാം ചെയ്തുകഴ്ഞ്ഞു. അങ്ങുന്നു ബ്രഹ്മ വിന്റെ അപേക്ഷപ്രകാരം അവതിച്ച മഹാവിഷ്ണുവാകയാൽ

മുമ്പ് എന്നിൽ നിക്ഷിപ്തമായ ശക്തിയെ പ്രത്യാവാഹനം ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/64&oldid=171020" എന്ന താളിൽനിന്ന് ശേഖരിച്ചത്