താൾ:Sree Aananda Ramayanam 1926.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ ആനന്ദരാമായണം പ്രാണഭിക്ഷയെ തരേണമേ " എങ്ങിനെ അഞ്ജലിബന്ധ ത്തോടുകൂടി അപേക്ഷിച്ചു . എന്നാൽ ശ്രീരാമൻ ദശരഥന്നു ണ്ടായതുപോലെയുള്ള യാതൊരു ഭയവും പരിഭ്രമവും കൂടാതെ അചഞ്ചലനായിക്കൊണ്ടുതന്നെ സ്ഥിതിചെയ്തു . അതു കണ്ടി ട്ടു പരശുരാമൻ പഞ്ചപുച്ഛവുമടക്കി നില്ക്കുന്ന ദശരഥനെ തീ രെ ഗണിക്കാതെ ശ്രീരാമന്റെ നേരെ ചെന്നു "എടാ ക്ഷത്രി യാധമാ  ! രാമൻ എന്നുള്ള എന്റെ പേർ നിയ്യും ധരിച്ചു ഗർവ്വി ഷ്ടനായി ഇരിക്കുകയാണോ ? നീ ഒരു ക്ഷത്രിയനാണെങ്കിൽ എന്നോടു യുദ്ധത്തിന്നു വാ . കാണട്ടെ വീർയ്യം " എന്നും ഉഗ്രസ്വ രത്തിൽ ഗർജ്ജിച്ചതിന്നുശേഷം "ആ തുരുമ്പുപിടിച്ച പഴയ വി ല്ലു മുറിച്ചു എന്നുവെച്ചു നീ അത്രത്തോളം ഗർവ്വിക്കേണ്ട . ഇതാ എന്റെ കയ്യിലുള്ള ഈ വൈഷ്ണവചാപം ഒന്നു കുലച്ചു നിന്റെ ഭുജബലത്തെ ആദ്യം കാണിക്ക് . പിന്നെയാവാം യുദ്ധം . ഈ വില്ലു നീ കുലയ്ക്കാത്തപക്ഷം ഇതേക്ഷണത്തിൽ ക്ഷത്രിയാന്തക നെന്നു പ്രസിദ്ധനായ ഞാൻ നിങ്ങളെയെല്ലാം കൂട്ടത്തോടെ കൊന്നുകളയും " എന്നിങ്ങിനെ ക്രോധമ്രാക്ഷനായി പറഞ്ഞു ദേവന്മാർ , പശുക്കൾ , സ്ത്രീകൾ , ബ്രാഹ്മണാ എന്നിവരുടെ നേരെ ആയുധം പ്രയോഗിക്കുന്നതു രഘുവംശജാതന്മാരായ ഞ ങ്ങൾക്കു വിരുദ്ധമാണ് . ഞങ്ങളാൽ പൂജിക്കപ്പെടേണ്ടവനായ ബ്രാഹ്മണശ്രേഷ്ഠാ ! അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളെ ല്ലാവരുടേയും പ്രാണനെ സമർപ്പിച്ചേയ്ക്കാം . അങ്ങുന്ന് ഇഷ്ടം പോലെ ചെയ്തുക്കൊള്ളുക . ഞങ്ങൾ അങ്ങയുടെ നേരെ വി ല്ലെടുക്കുകയില്ല " എന്നു വിനയപൂർവ്വം മറുപടപടി പറഞ്ഞു . ഈ വാക്കു കേട്ടപ്പോൾ പരശുരാമന് അസഹ്യമായ കോപം പൂ ർവ്വധികം ജനിച്ചു . അതിന്റെ ശക്തികൊണ്ടു സപ്തസാഗര ങ്ങളും കലങ്ങുകയും ദിക്കുകളെല്ലാം അന്ധകാരമയമായി തീരു കയും ചെയ്തു . അതുകണ്ടു ദശരഥപുത്രനായ രാമനും കോപി ഷ്ഠനായിത്തിർന്ന പരശുരാമനെ രൂക്ഷമായി നോക്കിക്കൊണ്ട്

അദ്ദേഹത്തിന്റെ കയ്യിലുള്ള വൈഷ്ണവചാപം വാങ്ങി ന്ഷ്പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/63&oldid=171019" എന്ന താളിൽനിന്ന് ശേഖരിച്ചത്