താൾ:Sree Aananda Ramayanam 1926.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരകാണ്ഡം ൪൭

കൊടിക്കുറമുതലായവയാല നഗരം അലങ്കരിക്കുവാൻ മന്തിമാർക്കു കല്പന കൊടുക്കുകയും ചെയ്തുത. മുഹ്രർത്തദിവസം ആയപ്പോഴക്കു അത്യുന്നതങ്ങളായ ദ്ധ്വജങ്ങളുടെ അഗ്രത്തിൽ ആടിക്കളിക്കുന്ന കൊടിക്കുറകളെക്കൊണ്ടും, രത്നാലംകൃതങ്ങളായ തോരണങ്ങളെക്കൊണ്ടും ചന്ദനച്ചാറും തളിച്ചു സുരഭിളമാക്കിത്തീർത്ത രാജമാർഗ്ഗങ്ങളെക്കൊണ്ടും മിഥിലാപട്ടണം അഭൂതപൂർവമായ കാന്തിയോടുകൂടി പ്രകാശിച്ചു.മുഹ്രർത്തദിവസം പ്രഭാതത്തിൽ രാമലക്ഷ്മണഭരതശത്രുഘ്നന്മാരേയും കൌല്യാദികളായ മാതാക്കന്മാർ ഉചിതമായ ആസനങ്ങളിൽ ഇരുത്തി നീരാജനം മുതലായവയെ ചെയ്തു നാലു പുറവും സുഗന്തതൈലം നിറച്ച ദീപങ്ങൾ കൊളുത്തിവെച്ചു,പൂർണ്ണകുംഭംമുതലായവയേയുംവെച്ചു മംഗളവാദ്യഘോഷത്തോട്കൂടി വരന്മാരുടെ മംഗളസ്നാനംചെയ്കയും ചെയ്തു.പിന്ന മാതക്കൻമാർ കുമാരന്മാരെ വിശേഷപ്പെട്ട വസ്ത്രാദരണങ്ങൾ അണിയിച്ചു തങ്ങളും വേണ്ടത്തക്ക അലകാരങ്ങൾ ചെയ്തു വിവാഹഘോഷത്തിന്നു തെയ്യറായി . ദശരഥനു അദ്യംഗലങ്കങ്ങൾ ചെയ്ത് ഒരുങ്ങി. അപ്പോൾ പച്ചനിറത്തിലും മഞ്ഞനിറത്തിലുമുള്ള പുടവകൾ ധരിച്ചുകോണ്ടു പ്രകാശിച്ചു. ഇങ്ങിനെ വരപക്ഷത്തിലെ ക്രിയകൾ നടന്നുകോണ്ടിരിക്കുബോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/58&oldid=171013" എന്ന താളിൽനിന്ന് ശേഖരിച്ചത്