താൾ:Sree Aananda Ramayanam 1926.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൪൩

ഹസ്ഥാനദർമ്മങ്ങളിൽ നിഷ്ടയുള്ളവനും ജിതേന്ദ്രിയനും ചരാചരങ്ങളെ അതി ഭുദ്ധിയോടു കൂടി കാണുന്നവനുമായ ഒരു പുരുഷന്റെ ഗ്രഹത്തിൽ വരുന്നതാണ്? എന്നു പറഞ്ഞു. അതുപ്രകാരം ദൂതന്മാർ പെട്ടി എടുത്തു വിമാനത്തിൽ കയറ്റുമ്പോൾ കന്യക പെട്ടിയിൽ നിന്നു 'രാവണൻ മുതലായ എല്ല രാക്ഷസന്മരേയും കൊല്ലുവാനായി വീണ്ടും ഞൻ ലങ്കയിലെ യ്ക്കുക വരുന്നുണ്ട്. പിന്നെ നികുംഭപുത്രനായ പൌണ്ഡ്രകനേയും ശതമുഖരാവണനേയും കൊല്ലുവാനായി ഒരിക്കൽ ഇങ്ങോട്ടു വരും.മൂന്നാമത് മഹാശൂരനായ മൂലകാസുരനേയും കുംഭകർണ്ണപുത്രനായ ശൂരനേയും കൊല്ലുവാനായാട്ടുവരും' എന്നുവിളിച്ചു പറഞ്ഞു. ഇതു കേട്ടപ്പോൾ രാവണാദികളായ സകലരാക്ഷസന്മാരും ഭയപ്പെട്ടുപോയി. രാവണൻ "എന്നാൽ ഇപ്പോൾതന്നെ ഇവളുടെ കഥ കഴിച്ചേക്കാം"എന്നുപറഞ്ഞു വാൾ ഉറയിൽ നിന്ന് ഊരികന്യകയുടെനേരിട്ടു ചെല്ലുന്നതുകണ്ടു മയന്റെ മകളായ മണ്ഡോദരി 'നാഥാ!അങ്ങയുടെദീർഗ്ഘമായആയുസ്സിനെ ഇന്നു തന്നെ അവസാനിപ്പിക്കുന്നതെന്തിനാണ് ' ഇവൾ നിമിത്തമായി അങ്ങേയ്ക്കു നാശം വരുമെന്ന് ഇവള് പറഞ്ഞത് പൊളിയായി വരികയില്ലെങ്കിലും പിന്നീട് എന്നോ വരാനിരിക്കുന്ന ജീവഹാനിയെ ഇന്നു തന്നെ ക്ഷണിച്ചു വരുത്തുന്നത് സാഹസമാണ്. ആകെയാൽ ഭൃത്യൻമാർ പെട്ടി കൊണ്ടു പോവുക തന്നെ ചെയ്യട്ടെ"എന്നു പറഞ്ഞു ഭർത്താവിനെ തടഞ്ഞു. രാവണൻ ശാന്തകോപനായി അങേങനെ ചെയ്യാൻ സമ്മതിക്കുകയും ചെയിതു. അനന്തരം ഭൃത്യന്മാർ പെട്ടി വിമാനത്തിൽ കയറ്റി പുറപ്പെട്ടു നാടും നഗരവും , കടലും കാടും കടന്നു മിഥിലാപട്ടണത്തിന്റെ അരികിലുള്ള ഒരു ഉഴുത ഭൂമിയിൽ കുഴിഉണ്ടാക്കി പെട്ടി അതിൽ കുഴിച്ചിട്ടു ലങ്കയിലേക്കു മടങ്ങിപ്പോയി.

മേൽപ്രകാരം പെട്ടിയെ സ്ഥാപിച്ചതായ ഭൂമിയെ വിദേഹ രാജാവ് ഒരു സൂര്യഗ്രഹണ പുണ്യ കാലത്തിൽ വൈദികനായ ഒരു ബ്രാഹ്മണനു ദാനം ചെയ്തു. ബ്രാഹ്മണൻ കന്നു പൂട്ടുവാനുള്ള മുഹൂർത്തം നോക്കിയതിൽ അനേകവർഷകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/54&oldid=171009" എന്ന താളിൽനിന്ന് ശേഖരിച്ചത്