താൾ:Sree Aananda Ramayanam 1926.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ ആനന്ദരാമായണം

മുമ്പ് അഗ്നികുണ്ടത്തിനു സമീപത്തുകണ്ട കാന്തിമതിയായ കന്യക ഇരിക്കുന്നതായികാണപ്പെട്ടു. രാവണനും മറ്റു രാക്ഷസന്മാരും കന്യകയെ കണ്ട് ആശ്ചര്യപ്പെട്ടുപോയി. ആ സമയത്തുരാവണൻ 'ഹേ മണ്ഡോദരി! ഈപെൺ കിടാവു പത്മാക്ഷരാജാവിന്റെ മകളാണ്. പത്മ എന്നാണ് പേര്. ഇവളുടെ വിവാഹത്തിനായി പണ്ടു പത്മാക്ഷൻ ഏർപ്പെടുത്തിയ സ്വയം വരത്തിൽവെച്ചു ഭൂലോകത്തിലും സ്വർകലോകത്തിലും ഉള്ള സകല പുരുഷന്മാരും ചേർന്ന് പത്മാക്ഷനോടു യുദ്ധം ചെയ്ത് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ നഗരത്തേയും നാമാവശേഷമാക്കി തീർത്ത് ഇവളെ പിടിപ്പാനായി ചെന്നപ്പോൾ ഇവൾ തീയിൽ ചാടിക്കളഞ്ഞു. പിന്നീട്ഞാൻ ആതീയ്യ് കെടുത്തു പരിശോധിച്ചപ്പോൾ അതിൽ അഞ്ചു രത്നങ്ങൾ ഇര്ക്കുന്നത് കണ്ട്അവഎടുത്ത് ഈ പെട്ടിയിലാക്കിക്കൊണ്ട്പോന്നു' എന്നു മണ്ഡോദരിയോടു പറഞ്ഞു. അതുകേട്ട മണ്ഡോദരി ഭയത്തോടും ദുഃഖത്തോടും കൂടി'നാഥാ! പിപ്പലാഭന്റെ മകളായ കൃത്തികാദേവിയെപ്പോലെ തന്റെ വംശനാശം ചെയ്തു ഇവൾ ഈ ബാല്യ കാലത്തു തന്നെ

ഇത്രത്തോളമൊക്കെ വരുത്തിക്കൂട്ടിയ സ്ഥിതിക്കു കുറച്ചുകൂടി കഴിഞ്ഞാൽ ഇവൾ എന്തും തന്നെ ചെയ്കയില്ല. എന്തിനാമ് ഇവളെ ഇങ്ങോട്ടു കൊണ്ടു വന്നത്? ഞാൻ വിചാരിക്കുന്നു ഈ കന്യക നിമിത്തമായി അങ്ങേയ്ക്കു മരണം സംഭവിക്കുമെന്നാണ്. ആകെയാൽ ഒട്ടും താമസിയാതെ ഈപെട്ടിയോടു കൂടിതന്നെ ഇവളെകാട്ടിൽകൊണ്ട് പോയി ഇടണം എന്നു പറഞ്ഞു. മണ്ഡോദരിയുടെ ഈ വാക്കു ന്യായ മാണെന്നു വിചാരിച്ചു രാവണൻ അപ്പോൾതന്നെ ഭൃത്യൻ മാരെ വിളിച്ച് കന്യ കയെ പെട്ടിയോട് തന്നെ കാട്ടിൽ കൊണ്ട് പോയി വിടുവാൻ കല്പനകൊടുത്തു. ഭൃത്യൻമാർ പുറപ്പെട്ടപ്പോൾ മണ്ഡോദരി അവരോട് 'ഊപെട്ടിയിലുള്ള കന്യ ക കാണുന്നവരുടെ വംശത്തെനശിപ്പിക്കുന്നസ്വഭാവമുള്ളവളാകയാൽ ഈ പെട്ടി പുറത്തെങ്ങും ഇടാതെ ഭൂമിയിൽ കുഴിച്ചിടണം. ഈ കന്യക കുറച്ചു കാലത്തിനു ശേഷം ഗൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/53&oldid=171008" എന്ന താളിൽനിന്ന് ശേഖരിച്ചത്