താൾ:Sree Aananda Ramayanam 1926.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩൩

വിറച്ചു. ഈ സമയത്തു മന്ദമരുതൻ പരിമാളം പൊഴിഞ്ഞു കൊണ്ടു വീശി. ദേവകൾ ആകാശത്തിൽ നിരന്നു നന്ദനോദ്ധ്യാനത്തിലെ പുതിയ പാരിജാതപുഷ്പങ്ങളെ വർഷിച്ചു. ദേവദുന്ദുഭികൾ മുഴക്കി. അപ്സരസ്ത്രികൾ ആനന്ദംകൊണ്ടു നൃത്തം തുടങ്ങി. സ്വയംവരമണ്ഡപത്തിലും, ദുന്ദഭി മുതലായ മംഗളവാദ്യങ്ങൾ ഘോഷിക്കപ്പെട്ടു. ദാസികളുടെ ആട്ടവും ഉണ്ടായി. അരമനയിലെ അളിന്ദങ്ങളിലിരിക്കുന്ന അന്തഃപുരസ്ത്രികൾ കങ്കണാലംകൃതങ്ങളായ കൈകളെക്കൊണ്ടു രാമന്റെ ശിരസ്സിൽ പുഷ്പവൃഷ്ടി ചെയ്കയും ചെയ്തു.

ഈ സമയത്തു ലജ്ജകൊണ്ടു കിരീടം വീണുപോയ പത്തു തലകളും താഴ്ത്തി വസ്ത്രം അഴിഞ്ഞു നഗ്നനായിത്തീർന്ന രാവണൻ, ഒരുവിധം എഴുന്നേറ്റു നിമിഷനേരംപോലും സഭയിൽ നില്ക്കാതെ ലങ്കയിലേയ്ക്കു ഓടിക്കളഞ്ഞു. രാമൻ വില്ലു മുറിച്ചുതുകണ്ടിട്ടു സ്ത്രകളെല്ലാം സന്തോഷിച്ചു, ജയ ജയ എന്നു പറഞ്ഞും കൊണ്ടു, കൈകൾ കൊട്ടി കോലാഹലം കൂട്ടി. അപ്പോൾ സീതാദേവിയും പരമാനന്ദംകൊണ്ടു പുളകിതാംകിയായിത്തീർന്ന നീലോല്പലോപമങ്ങളായ നേത്രങ്ങളെക്കൊണ്ടു, ശ്രിരാമനെഅനുരാഗത്തോടുകൂടി സതൃഷ്ണം നോക്കിക്കൊണ്ടിരുന്നു. അപ്പോൾ ജനകമഹാരാജാവും മന്ത്രിമാരും 'ഹേ സചിവന്മാരേ! നമ്മുചെ പുത്രിയായ സീതയെ ആനപ്പുറത്തേറ്റി നാലു പുറവും സൈന്യങ്ങളുടെ കാവലോടുകൂടി ഈ സഭയിലേക്കു ഘോഷയാത്രയായി കൊണ്ടു വരുവി' എന്നു കല്പിച്ചു.' ഉത്തരവുപോലെ' എന്നു പറഞ്ഞു മന്ത്രിമാർ ഉടൻതന്നെ സീതാദേവിയുടെ സമീപത്തു പോയി അഞ്ജലി കുപ്പികൊണ്ടു 'ഹേ ഇന്ദീവരാക്ഷിയുടെ ഗജഗാമിനിയുമാ ജാനകീദേവി! ഇവിടുത്തെ ഭാഗ്യം തന്നെ ഭാഗ്യം. സൂർയ്യവംശത്തിൽ ദശരഥപുത്രനായി പിറന്ന രാമചന്ദ്രൻ രാജസഭയിൽവെച്ചു ശിവദനുസിനെ നിഷ്പ്രയാസം കുലച്ച് ഇതാ മുറിച്ചുകഴിഞ്ഞു. ആകയാൽ ഹേ ദേവി ! വേഗം എഴുല്ലേറ്റു ഞങ്ങൾ കൊണ്ടുവന്നിട്ടുള്ള പിടിയാനയുടെ പുറത്തു കയറി രാമന്റെ സമീപത്തേയ്ക്കു എഴുനെള്ളണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/44&oldid=170998" എന്ന താളിൽനിന്ന് ശേഖരിച്ചത്