താൾ:Sree Aananda Ramayanam 1926.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨ ആനന്ദരാമായണം

മറ്റൊരു പുരുഷന്നു കൊടുക്കുന്നതായാൽ ഞാൻ ഈ മഞ്ചത്തിൽ നിന്നും ചാടി ദേഹത്യാഗം ചെയ്യുന്നതാണ്. ഹേ വിധേ! ഹേ ശങ്കരാ! ഹേ ദുർഗ്ഗാദേവി! ഹേ ഗയത്രി! ഹേ സാവിത്രി! ഹേ സരസ്വതീ! ഹേ ഇന്ദ്രാ! ഹേ യമാ! ഹേ വരുണാ! ഹേ കുബേരാ! ഹേ അഗ്നേ! ഹേ ലക്ഷ്മീ! ഹേ വിഷ്ണോ! ഹേ ഗരുഡാ! ഹേ അനന്ത! ഹേ ഇന്ദാദിദേവന്മാരേ! ഞാൻ നിങ്ങാളോടെല്ലാം സവിനയം പ്രർത്ഥിക്കുന്നു. നിങ്ങൾ നിങ്ങളുടെ ശക്തി ക്കൊണ്ട് ഈ വില്ലിനെ കുസുമസു കുമാക്കിത്തീർത്തു നിങ്ങളുടെ ദിവ്യശക്തിയെ രാമന്റെ ഭുജങ്ങളിൽ സംക്രമിപ്പിച്ച് ഈ വില്ലുകുലപ്പാൻ സാധക്കേണ്ടതിന്നു അനുഗ്രഹിക്കണേ! ഭാവിയിൽ ഒരു ഋഷിപത്നിയെ പോലെ പനിനാലുകൊല്ലം കാട്ടിൽ പർക്കുവാൻ എനിക്കു യോഗമുണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കുമെല്ലോ. ആ യോഗം ഫലിക്കത്തവിധം രാമന്റെ പത്നിയാകുവാൻ എന്നെ നിങ്ങൾ അനുഗ്രഹിക്കുവിൻ."

         ഈപ്രകാരം സീതാദേവിയും അന്തഃപുരസ്ത്രികളും സ്വയം വരസഭസിലുള്ള രാജാക്കന്മാരും ഓരോന്നു പറയുന്നതിനിടയിൽ,
ശ്രിരാമ ചന്ദ്രൻ ശിവധനുസ്സരിനെ മുന്നുപ്രദക്ഷിണം ചെയ്തു നമസ്കരിച്ച് അതിന്റെ അധിദേവതയായ പരമശിവനേയും തന്റെ പിതവായ ദശരഥനേയും, മാതവായ കൌസല്യയേയും, ആചാർയ്യനായ വിശ്വാമിത്രനേയും, ഭക്തിപുർവം ധ്യാനിച്ച് കൊണ്ട്,എടത്തെകൈകൊണ്ട്

വില്ലുപിടിച്ചു,വലത്തെ കൈകൊണ്ടു നിഷ്പ്രയാസം ഞാണെടുത്തു കുലച്ചു വില്ലിനെ വളച്ചു. അപ്പോൾ വാദ്യങ്ങൾ മുഴങ്ങി. വന്ദികൾ സ്തുതിതുടങ്ങി എല്ലാവരും ആനന്ദസാഗരത്തിൽമുഴുകി . രാമൻ വില്ലെടുത്തു വളച്ചപ്പോൾ അതു മൂന്നു ഖണ്ഡമായി മുറിഞ്ഞു ഭൂമിയിൽ വീണു. ആ വിൽ മുറിഞ്ഞ ശബ്ദം ആകാശം മുഴുവൻ പരന്നു. ഭൂമി കുലുങ്ങുകയും, സമുദ്രം കലങ്ങുകയും ചെയ്തു. ഭയങ്കരമായ ചാപഭംഗദ്ധ്വനി പത്തു ദിക്കുകളിലും മാറ്റൊലി ക്കൊണ്ടു. ജ്യോതിർഗ്ഗോളങ്ങൾ ശബ്ദശക്തിയാൽ ഏളകി നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. അനന്തന്റെ ആയിരം പടങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/43&oldid=170997" എന്ന താളിൽനിന്ന് ശേഖരിച്ചത്