താൾ:Sree Aananda Ramayanam 1926.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩൧ അരിക്കത്തു ചെന്നു രത്നാംഗുലീയാലംകൃതങ്ങളായ മൃദുകരങ്ങളെ ക്കൊണ്ട് ആ വില്ലെടുക്കുവാൻ ഭാവിക്കുന്നു രാമചന്ദ്രനിൽ തെളിഞ്ഞുകാണുന്ന വീർയ്യവും സൌന്ദർവും, അന്തഃപുരസ്ത്രികളുടെ ദൃഷ്ടികളിൽ അമൃതവർഷം ചെയ്യു. അവരെല്ലാവരും " ആഭരണാദികൾ ഇല്ലാതെകണ്ടതനെ ഇത്രത്തോളം കാന്തിപൊഴിയുന്നു ഈ രാകുമാരൻ തന്നെയാണ് സീതാദേവിയുടെ ഭർത്താവാകേണ്ടത് " എന്നു വിചാരിച്ച് ആ ഭാഗ്യം സിദ്ധിക്കുവാനായി മേല്പോട്ടുനോക്കി ജഗദിശ്വരനോടു പ്രർത്ഥിച്ചു. അവരുടെ കണ്ണിക്കാണുന്ന ശ്രിരാമസ്വാമി ബ്രഹ്മവിഷ്ണുരുദ്രന്മാരാകുന്ന ത്രിമൂർത്തികളും ചേർന്നു സാക്ഷാൽ ആദിനാരായണനെന്നറിയാതെ അവർ

" ഹേ വിധേ! ഹേവിഷ്ണോ! ഹേ പരമശിവാ! ഞങ്ങൾ പല ജന്മങ്ങളിൽ ചെയ്തിട്ടുള്ള വ്രതാനാദികളുടെ ഫലമായി രാമൻ കുലയ്ക്കുവാൻ പോകുന്ന ഈ വില്ല് പുഷ്പമാലപോലെ മൃദുവായി ഭാവിക്കട്ടെ. എന്നാൽ സീത ഈ ത്രൈലോക്യസുന്ദരനെ മാലയിട്ടു . അതുക്കൊണ്ട ഞങ്ങളുടെ കണ്ണുകളെ സഫലമാക്കുവാൻ അനുഗ്രഹിക്കണെ" എന്നു പ്രാത്ഥിച്ചു. ആസമയത്തു സഖീസമേതയായ സീതാദേവി ശ്രിരാമനെ കണ്ട് ആനന്ദബാഷ്പം തുകിക്കൊണ്ട് ഇക്കുന്നേടത്തുനിന്നു എഴുന്നേറ്റ് തന്റെ ഇഷ്ടസഖിയായ തുളസിയുടെ ചുമലിൽ ശിരീഷകോമളമായ കൈവച്ചു കൊണ്ട് അവളോട് ഇങ്ങിനെ പരഞ്ഞു. "എന്റെ വിവാഹത്തിന്ന് ഇത്ര കഠിനമായ പരീക്ഷയെ ഏർപ്പെടുത്തിയ പിതാവ് എനിക്കു വിരോധിയായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത് . എന്തുകൊണ്ടെന്നാൽ രാമൻ എത്രയോ മൃദുവായ ദേഹത്തോട്കൂടിയവൻ , ഈ ശിവധനുസ്സോ,വലിയ മലപോലെ കഠിനവുമാകുന്നു. ഈ വില്ലുകുലയ്ക്കുവാൻ ഇദ്ദേഹത്തെക്കൊണ്ടു എങ്ങിനെ സാധിക്കും? ഹാദൈമേ! നീ എന്താണ് ചെയ്വാൻ പോകുന്നത് ? നിന്റെ ഉദ്ദേശം എന്തെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഞാൻ വിവാഹവിഷയത്തിൽ രാമനെ ഒഴിച്ചുമറ്റാരേയും മനസ്സുകൊണ്ടു വിചാരിക്കുകപോലും ചെയ്തിട്ടില്ല. എന്റെ സങ്കൽപത്തിനു വിരോധമായി അച്ഛൻ എന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/42&oldid=170996" എന്ന താളിൽനിന്ന് ശേഖരിച്ചത്