താൾ:Sree Aananda Ramayanam 1926.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൨൯

യിൽ രാജാക്കന്മാരായിട്ട് ആരെങ്കിലുമുണടെങ്കിൽ അവർ എല്ലാവരും കാണ്കേ രാവണന്നു പ്രാണഭിക്ഷയെ നൽകട്ടേ" എന്ന് എല്ലാവരുംകേൾക്കെ ഉച്ചത്തിൽ പറഞ്ഞു. ജനകന്റെ ഈ വാക്കുകൾ രാമലക്ഷമണരുടെ ചെവികളിൽ ശരങ്ങളെപ്പോലെ ചെന്നുകൊള്ളുകയാൽ അവർ കോപത്തോടുകൂടി പുരികം വളിച്ചു വിശ്വാമിത്രന്റെ മുഖത്തേയ്ക്കു ഭാവഗർഭമായി ഒന്നുനോക്കി.

  അപ്പോൾ വിശ്വാമിത്രമഹഷി 'ഹേ രാഘവാ!' ഇപ്പോൾ ഈ സഭാമദ്ധ്യത്തിൽ വെച്ചു രാവണന്റെപ്രാണൻ കണ്ടുകണ്ടിരുന്നാൽ ശരിയാകുമോ? വേഗം എഴുന്നേറ്റു ചെന്ന്

അവന്റെ പ്രാണനെ രക്ഷിച്ചു ശിവധനുസ്സിനെ ഞാണേറ്റി കുലയ്ക്കു കതന്നെ '. എന്നിങ്ങനെ പറഞ്ഞു രാമന്ന് അനുവാദം നൽകി അതുകേട്ട് രാമകുമാരൻ "തഥാസ്തു" എന്നു പറഞ്ഞ് എഴുന്നേറ്റ് വിശ്വാമിത്രമഹർഷിയെ വണങ്ങി തന്റെ കണ്ഠത്തിൽ അണിഞ്ഞിട്ടുള്ള മുക്താഹാരം മുതലായ ആഭരണങ്ങൾ അഴിച്ചുവെച്ച് അരയിൽ ഉടുത്തിട്ടുള്ള വസ്ത്രത്തിന്റെ തുമ്പുകൾ മടിയിൽ തിരുക്കി കിരീടം മുതലായവയെ ശരിയാക്കി നിർത്തി സന്നദ്ധഭാവത്തിൽ സഭ്യന്മാരെല്ലാം സംഭ്രമിച്ചുപോയി. "രാമൻ എത്ര ചെറിയ കുട്ടിയാണ്. നമ്മളൊക്കെ പരീക്ഷിച്ചു മടങ്ങിയ ഈ വില്ലുകുലപ്പാൻ ഈ ഈ കുമാരൻ ആളാകുമോ?"എന്നുചിലർ. "അതിനല്ലാ രാവണന്റെ കിടപ്പു കാണ്മാനാണ് രാമൻ പോകുന്നത്.ബാലകനായാൽ ബാലസ്വഭാവമായ നേരമ്പോക്കുകാണിക്കുകയാണ്"എന്നുമറ്റുചിലർ. "അതാവില്ല,അങ്ങിനെ യാണെങ്കിൽ ഈ മുക്താഹാരവും മറ്റും അഴിച്ചുവെക്കേണമോ ?" എന്നുവേറേചിലർ. "നിങ്ങളെന്താണുപറയുന്നത്? വില്ലുകുലയ്ക്കുവാൻ വിശ്വാമിത്രമഹർഷി രാമനോടു പറഞ്ഞതുകേട്ടില്ലേ? പിന്നെ എന്താണു സംശയം ?"എന്നു ചിലർ. "വിശ്വാമിത്രമഹർഷി അങ്ങിനെ പറഞ്ഞാ ലും ഈ ചെറുകുമാരൻ ആ പെരുവില്ലിന്മേൽ എന്തുകാണിപ്പാനാണ്?"

എന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/40&oldid=170990" എന്ന താളിൽനിന്ന് ശേഖരിച്ചത്