താൾ:Sree Aananda Ramayanam 1926.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം ചിലർക്ക് അദ്ദേഹം അശ്വങ്ങളെ ദാനം ചെയ്തു. മറ്റുചിലർക്കു പല്ലക്കുകൾ നല്കി. ചിലർക്കു ഗജങ്ങളേയും ചിലർക്കു രഥങ്ങളേയും ചിലർക്ക് ആയുധങ്ങളേയുമാണു നല്കിയത്. ഇപ്രകാരംതന്നെ രാജാക്കന്മാരേയും അവരുടെ അവരോധജനങ്ങളേയും സേവകന്മാരേയും ശ്രീരീമൻ വിളിഷ്ടങ്ങളായ വസ്ത്രങ്ങൾ,അഭരണങ്ങൾ, വാഹനങ്ങൾ എന്നിവയെക്കൊണ്ടു സന്തോഷിപ്പിച്ചു. അതിന്നു ശേഛം രാമൻ തന്റെ ദേഹത്തിൽ ദിവ്യങ്ങളായ വസ്ത്രങ്ങളെ ധരിച്ചു. അപ്പോൾ ദേവന്മാരും രാജാക്കന്മാരും ശ്രീരാമനേയും നാനാതരത്തിലുള്ള ഉപഹാരങ്ങൾ നല്കി പൂജിക്കുകയുണ്ടായി. നദികൾ , സമുദ്രങ്ങൾ , നാഗങ്ങൾ , ഗോക്കൾ , പക്ഷികൾ , മൃഗങ്ങൾ , ആകാശം , ഭൂമി എന്നിവയും എല്ലാ ഭുതജാലങ്ങളും ശ്രീരാമന്ന് ഉപഹാരങ്ങൾ (കാഴ്ചകൾ) സമർപ്പിച്ചു. ആ അവസരത്തിൽ ശ്രീരാമൻ വസ്ത്രാഡംബരത്തോടും അലങ്കാരമോടിയോടും കൂടിയവനായി ബന്ധുക്കളാൽ സേവിക്കപ്പെടുന്നവനായിട്ടു മറ്റൊരഗ്നിയൊ എന്നു തോന്നുമാറു ശോഭിച്ചു.

ശ്രീരാമന്നുള്ള  ഉപഹാരങ്ങൾ

ധനദനായ വൈശ്രവണൻ രാമന്നു സ്വർണ്ണമയവും വിശിഷ്ടവുമായ ഒരു വീരാസനം ദാനം ചെയ്തു. വരുണൻ ചന്ദ്രനെപ്പോലെ പ്രഭയുള്ളതും സദാ ജലം സ്രവിക്കുന്നതുമായ ഒരാതപത്രവും നല്കി. വായുദേവൻ രണ്ടു വെഞ്ചാമരങ്ങളും , ധർമ്മദേവൻ കീർത്തിമയമായ ഒരു മാലയും കൊടുത്തു. ഇന്ദ്രൻ ഉൽകൃഷ്ടമായ ഒരു കിരീടവും , യമൻ സംയമനമായ ദണ്ഡവും ദാനം ചെയ്തു. ബ്രഹ്മാവു ബ്രഹ്മ (മന്ത്ര)മയമായ ഒരു കവചവും , സരസ്വതീദേവി മനോഹരമായ ഒരു ഹാരവും സമ്മാനിച്ചു . ശിവൻ പത്തു ചന്ദ്രവലയങ്ങളുള്ളതും ശ്രീപാർവ്വതി നൂറു ചന്ദ്രവലയങ്ങളുള്ളതുമായ ഓരൊ ഖഡ്ഗങ്ങൾ സംഭാവന ചെയ്തു . ചന്ദ്രൻ അമൃതമയങ്ങളായ കുതിരകളേയും , ത്വഷ്ടാവു സ്വരൂപാശ്രയായ രഥത്തെയും , അഗ്നി ആജഗവമെന്ന ചാപത്തേയും , സൂര്യൻ രശ്മിമയങ്ങളായ അസ്ത്രങ്ങളേയുമാണു നല്കിയത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/399&oldid=170988" എന്ന താളിൽനിന്ന് ശേഖരിച്ചത്