താൾ:Sree Aananda Ramayanam 1926.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്നാനം കഴിഞ്ഞുള്ള വരവ്

   തദനാന്തരം ഗുരുവായ വസിഷ്ഠമഹർഷി ശ്രീരാമനോടു യജ്ഞമണ്ഡപത്തിലെക്കു തന്നെ തിരിച്ചു പോകുവാൻ കൽപിച്ചു.അതു കേട്ടു ശ്രീരാമൻ സീതയോടും ഋത്വിക്കുകളോടും രഥത്തിൽ കയറി.ആ സമയത്തു ദുന്ദുഭികളുടെയും ഭേരികളുടെയും ധ്വനികൾമുഴങ്ങി .മൃദംഗപണവാദികളായ വാദ്യങ്ങളുടെ ഘോഷങ്ങളും ബ്രാഹ്മണങ്ങളുടെയും വേദഘോഷങ്ങളുടെയും ജയഘോഷങ്ങളും മന്ത്രഘോഷങ്ങളും എങ്ങും മുഴങ്ങുകയും അപസരസ്ത്രീകൾ നൃത്തം വെക്കുകയും ചെയ്തു.ശ്രീരാമൻ മുമ്പത്തേപ്പോലെതന്നെ മഹോത്സവങ്ങളോടുകൂടിയം പതുക്കെ പതുക്കെ യജ്ഞമണ്ഡപത്തിലെക്കെഴുന്നുള്ളി.മണ്ഡപത്തിലെത്തിയപ്പോൾ തേരിൽനിന്നിരങ്ങി സീതയോടുകൂടി  അഗ്നിയെ ഹോമകുണ്ഡത്തിൽതന്നെ പ്രക്ഷോഭിച്ചു.പിന്നെ പൂർണ്ണഹേതു ചെയ്തു വസ്പ്രാഭരണഫലങ്ങളെ തുജിച്ച ശ്രീരാമൻ യജ്ഞപാത്രങ്ങളെ വിസ്സർജനം ചെയ്തു.ഇങ്ങിനെ യജ്ഞകർമ്മം അവസാനിച്ചപ്പോൾ രാമൻ ഋത്വിക്കുകൾക്കു ദക്ഷിണകൊടുക്കുവാനായി ലക്ഷമണനോടു കൽപ്പിച്ചു.'ഹോ ലക്ഷമണ! നീ നമ്മുടെ ഭണ്ഡാരപ്പുരയിൽ ഈ ഋത്വിക്കുകളോടുകൂടി പോയി കാവൽക്കാരെ മാറ്റി നിർത്തി ഒതുങ്ങി നിൽക്കണം.എല്ലാവരും അവർക്കിഷടമുള്ള ദ്രവ്യം എടുത്തുകൊല്ളട്ടെ ,ആർ എന്ത് എടുക്കുന്നുവേ അതു വാഹനങ്ങളിൽ കയറ്റി അവരുടെ ആശ്രമങ്ങളിൽ എത്തിച്ചുകൊടുക്കണം. മുനിജനങ്ങൾക്കെല്ലാം കൈ നിറയെ പ്രത്യേകമായും ദ്രവ്യം ദാനം ചെയ്യണം.'ലക്ഷമണൻ ജേഷ്ടന്റെ കൽപനപ്രകാരം എല്ലാം ചെയ്തു.അതിനുശേഷം ശ്രീരാമൻ അശ്വമെധത്തിന്നു വരിക്കപ്പെട്ട ഋത്വുക്കുകളെയെല്ലാം യഥാസുഖം ഭക്ഷണം കഴിപ്പിച്ചു പറഞ്ഞയച്ചു.

ദേവന്മാരെയുംമറ്റും പൂജിക്കുന്നത്.

അതിനുളേഷം ശ്രീരാമൻപരമശിവാദികളായ ദോവന്ൊരെ നാനാവിഭവങ്ങളെക്കൊണ്ടു വഴി:പോലെ പൂജിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/398&oldid=170987" എന്ന താളിൽനിന്ന് ശേഖരിച്ചത്