ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആനന്ദരാമായണം ഈ രാമതീർത്ഥം പാപങ്ങൾ ദൂരെപ്പോക്കുന്നതാകണം നേരായ് ഞാൻ പണ്ടുനിർമ്മിച്ച സാരതീർത്ഥങ്ങളുംതഥാ ഞാനെൻനാമത്തിൽനിർമ്മിച്ചനാനാലിംഗങ്ങളുംവിഭോ! സ്നാനാർച്ചനാദിയാൽ മുക്തിദാനദക്ഷങ്ങളാകണം. ചൈത്രമാസത്തിലീരാമതീർത്ഥത്തിൽ സർവ്വ മർത്ത്യരും പ്രത്യബ്ദം വിധിപോൽ സ്നാനകൃത്യം മുട്ടാതെ ചെയ്യണം അശ്വമേധം സോമയാഗം പശുമേധമിവറ്റിനാൽ ഉളവാംഫലമിങൊറ്റകുളിയാൽ സിദ്ധമാകണം. എന്നുതന്നെയല്ല,
(പാന)
ഭാനുതന്നുപരാഗേ കുരുക്ഷേത്രേ-
സ്നാനദാനങ്ങൾചെയ്താലുളാം ഫലം
ഇങ്ങു ചൈത്രത്തിലീ രാമതീർത്ഥത്തിൽ
മുങ്ങിയെന്നാലുളവായ്പ:രണമേ.
ഇയ്യയോദ്ധ്യയിൽ ചൈത്രമാസസ്നാനം
ചെയ്യും ലോകർക്കു മുക്തിസിദ്ധിക്കണം.
മാഘമാസത്തിൽ ശ്രീ പ്രയാഗത്തിങ്കൽ
സ്നാനം ചെയ്യണം സൽഫലമിച്ഛിപ്പോർ,
കാശിയിൽത്തഥാ കാർത്തികമാസത്തിൽ,
വൈശാഖത്തിലോ ദ്വാരകാതീർത്ഥത്തിൽ,
ആമട്ടിൽത്താനയോദ്ധ്യയിൽ ചൈത്രത്തിൽ,
രാമതീർത്ഥത്തിൽ സ്നാനം ശൂഭപ്രദം.
ഇന്നോളം നരർ മാർഗ്ഗശീക്ഷം മാസം
ഇന്നിമേല്പട്ടു മാസങ്ങൾക്കൊക്കയും
മുന്നിലിച്ചൈത്രമായി വന്നീടണം.
ദേവകൾക്കൊക്കെമുമ്പനീശൻ ഭവാ-
നാവിധംതന്നെ മാസങ്ങൾക്കൊക്കയും
മുമ്പിൽ നില്ക്കുന്നതാകണമിച്ചൈത്രം
തമ്പുരാനേ ! പുരികൾക്കയോദ്ധ്യയും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.