താൾ:Sree Aananda Ramayanam 1926.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം

      ഭവന്നാമാങ്കിതാനേക  ശിവലിംഗചയത്തിനും
      തരുന്നതുണ്ടിന്നനേകം വരങ്ങൾ കരുണാനിധേ!
      പുരികൾക്കുത്തമഭവൽപൂരിയാമീയയോദ്ധ്യതാൻ
      സരിത്തുകൾക്കുത്തമയിസ്സരയൂനദിതാൻ വിഭോ!

രാമൻ ശിവനോടു വരം വരിക്കുന്നത്.

         ഇപ്രകാരം പരമശിവന്റെ അരുളപ്പാടുകേട്ടു പുഞ്ചിരി പൂണ്ടു ശ്രീരാമൻ പറഞ്ഞു :-

അരുളിച്ചെയ്തപോലാണെൻ കരളിൽ കാംക്ഷിതംപ്രഭോ ! വരിച്ചിടുന്നേനിനിയും വരങ്ങൾ ചിലതിന്നു ഞാൻ. എല്ലാമാസത്തിനും മൌലിക്കല്ലായ്പരണമീ മധു ; ചൊല്ലാം വൈശാഖമാസത്തിത്തെല്ലേറെ കാർത്തികംശൂഭം കാർത്തികത്തേക്കാളുമല്പം കീർത്തി മാഘത്തിനേറിടും കീർത്തിക്കുമതിലുംപുണ്യപൂർത്തി ചൈത്രത്തിനാകണം; ഞാനുണ്ടായ്പന്നതും യാഗസ്നാനംചെയ്തതുനോർക്കുകിൽ നൂനമിച്ചൈത്രമാസത്തിൽത്താനപാരകൃപാനിധേ ! ആകയാലിച്ചൈത്രമാസമാകണം മാസമണ്ഡനം ഏകണം വരമങ്ങുന്നു ഹേ കലേശകലാധര! ഈ മാസത്തിൽ കൃതംദാനം ഹോമം സ്നാനം വിചിന്തനം അശേഷവും കോടിഗുണം, വിശേഷിച്ചുമയോദ്ധ്യയിൽ. ഒന്നാമതായ്പന്നിടണമെന്നാത്മപുരിയാമിതു എന്നല്ലയോദ്ധ്യമുക്തിക്കു മുന്നതസ്ഥാനമാകണം. ഷഷ്ടിസംവത്സരകൃതം മറ്റിടങ്ങളിലെശ്ശൂഭം ഒറ്റ നാളിവിടെച്ചെയ്താൽ മുറ്റുമെന്നാകണം വിഭോ! എനിക്കതിപ്രിയപൂരിയയോദ്ധ്യപുരശാസന! കാശിയേക്കാൾ ശതഗുണം മേലെയായ്പരണം സദാ. സരയൂനദിയാകേണം സരിത്തുകളിലുത്തമാ നദികൾക്കൊന്നിനുമിതിൻ സദൃശതത്വം ഭവിക്കൊലാ അതിൽവെച്ചും രാമതീർത്ഥമിതു മൽകൃതമുത്തമം

വരേണം സർവ്വസത്തീർത്ഥകിരൂടമണിയായിതു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/395&oldid=170984" എന്ന താളിൽനിന്ന് ശേഖരിച്ചത്