താൾ:Sree Aananda Ramayanam 1926.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം കഞ്ചുകോഷ്ണീഷദുകൂലജാലങ്ങളു മഞ്ചിതമായ മനോഹരഹാരവും എല്ലാമണിഞ്ഞു തെളിഞ്ഞുവിളങ്ങിനാ- രെല്ലാജനങ്ങളുമാനന്ദ തൃപ്തരായ് സുന്ദരിമാരും മഹാർഘാഭരണങ്ങ- ളൊന്നൊഴിയാതെയണിഞ്ഞു പറഞ്ഞഹോ കുണ്ഡലകാന്തി പതിഞ്ഞ കുറുനിര- തന്നാൽമനോഹരമാകും മുഖത്തോടും പൊന്നരഞ്ഞാണോടുമൊത്തു സദാന്തരെ മിന്നിനാരത്യന്ത ശോഭാഭരിതരായ്. ഇങ്ങിനെ ശതകോടി രാമായണന്തർഗ്ഗതമായ ആനന്ദരാമായണത്തിൽ യാഗകാണ്ഡത്തിൽ അവഭവോത്സവർണ്ണം എന്ന എട്ടാംസർഗ്ഗം സമാപ്തം.

                                                    ഒമ്പതാം    സർഗ്ഗം 

ശ്രീരാമദാസൻ പറഞ്ഞു:-

ശ്രീരാമന്റെ  അവഭൃഥസ്നാനം  കഴിഞ്ഞതിന്നുശേഷം, പരമശിവൻ ബ്രഹ്മാദികളായ ദേവന്മാരോടുകൂടി  രാമനെ വേദസ്തവങ്ങളെകൊണ്ടു  സ്തുതിച്ചിട്ട്  അദ്ദേഹത്തിന്റെ  മുമ്പിൽ വെച്ചു  ഇങ്ങിനെ  അരുളി

ച്ചെയ്തു:- ധന്യരായ് ഞങ്ങളെല്ലാരുമിന്നു രാമമഹാമതേ! ഇന്നല്ലോ വാജിമേധത്തിൻ പുണ്യാവദൃഥമംഗളം. മംഗളസ്നാതനായുള്ളോരങ്ങയെജ്ജാനകീപതേ! ഞങ്ങൾക്കു കാണുമാറായി തുംഗപുണ്യപയങ്ങളാൽ ഇന്നാണു ഞങ്ങൾക്കാനന്ദ സന്ദായകമതാം ദിനം വന്നീടുമതിനാലെന്നു പുണ്യമായ് ത്തന്നെയിദ്ദിനം തരാം നരങ്ങൾ വളരെ വിരവിൽ സ്വീകരിക്കനീ പരമീദിവസം കാണായ്പരണം നിന്നെ മേലിലും ഇന്നല്ല പുണ്യതീർത്ഥത്തിനെന്നല്ല രഘുനന്ദന !

മുന്നം യാത്രയിൽ നീ തീർത്ത പുണ്യതീർത്ഥചയത്തിനും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/394&oldid=170983" എന്ന താളിൽനിന്ന് ശേഖരിച്ചത്