താൾ:Sree Aananda Ramayanam 1926.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം ന്റെ ആജ്ഞയ്ക്കെതിരായി അവയേ ഇനി ആർക്കെങ്കിലും ദാനം ചെയ്യാൽ എന്റെ ആജ്ഞാഭംഗം ചെയ്തദോഷം അങ്ങയ്ക്കുണ്ടാകും. തന്നിമിർത്തം അനേകക്ലേശങ്ങൾക്കിടവരും. എന്നാൽ നിഷേധിക്കപ്പെട്ട ഈ ഏഴു വസ്തുക്കളൊഴിച്ച് എന്തുവേണമെങ്കിലും അങ്ങയുടെ ഇഷ്ടംപോലെ ബ്രാമണർക്കു ദാനം ചെയ്യാം." ഇങ്ങിനെ ഗുരു പറഞ്ഞതിനെ കേട്ടു ശ്രീരാമൻ അതു സമ്മതിച്ചു സീതയെ തുലാസ്സിൽവെച്ചു തൂക്കി ആ തൂക്കത്തിന്റെ എട്ടിരട്ടി സ്വർണ്ണം മഹർഷിക്കു ദാനം ചെയ്തു. സീത അണിഞ്ഞിരുന്നവയായ ദിവ്യാലങ്കാരങ്ങളേയും അദ്ദേഹത്തിനു കൊടുത്തു. യാതോരാഭരണവുംകൂടാതെ വസ്ത്രവും സ്തനാവരണ വും മാത്രം ബാക്കിയാക്കി ശ്രീരാമൻ സീതയെ പ്രതിഗ്രഹിച്ചു. ഈ സമയത്തു സാദ്ധ്വിയായ സീതയുടെ മുഖം പുഞ്ചിരികൊണ്ടു മനോഹരമായി ഭവിച്ചു. അപ്പോൾ വാദ്യങ്ങൾ മുഴങ്ങുകയും ദേവസ്ത്രീകൾ വിമാ നസ്ഥമാരായി സീതാരാമന്മാരുടെ ശിരസ്സിൽ പൂമഴ പൊഴിക്കുകയും ചെയ്തു. പിന്നെ സീത പൂർവ്വാധികങ്ങളായ അലങ്കാരങ്ങളെ അണിഞ്ഞു. അപ്പോൾ സർവ്വജനങ്ങളും സവിശേഷം സന്തോഷിക്കുകയും ചെയ്തു. തദനന്തരം സീത ഭർത്താവിനെ വന്ദിച്ച് അദ്ദേഹത്തിന്റെ പാർശ്വത്തിൽ സ്മിതനനയായി പരമാനന്ദമഗ്നയായി ലജ്ജാനമ്രയായി സ്ഥിതിചെയ്തു. ദാനസമാപ്തി.

    അനന്തരം  ശ്രീരാമൻ അനേകവിധത്തിലുള്ള  ദാനങ്ങളെച്ചെയ്ത്  ഋത്വികൾ  സദസ്യന്മാർ  മുതലായവരെ സവിസ്തരം പൂജീക്കുകയും, തന്റെ  ജ്ഞാനികളേയും രാജാക്കന്മാരേയും  മിത്രജനങ്ങളേയും   സുഹൃ

ജ്ജനങ്ങളേയും ആഭരണങ്ങളും വസ്ത്രങ്ങളും കൊടുത്തു സന്തോഷിപ്പിക്കയും ചെയ്തു. എല്ലാവരും രാമന്റെ വസ്ത്രാലങ്കാരഭൂഷണദാനത്തേയും പൂജയേയും സ്വീകരിച്ച് അതിയായി സന്തോഷിച്ചു.

                       മിന്നുന്നനന്മണി  കുണ്ഡലപംക്തിയും

പൊന്മയമായിടുമാഭരണങ്ങളും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/393&oldid=170982" എന്ന താളിൽനിന്ന് ശേഖരിച്ചത്