താൾ:Sree Aananda Ramayanam 1926.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം

വിനെ ദാനം ചെയ്പാനാണോ ഭാവിക്കുന്നത് ? അങ്ങിനെയാണെങ്കിൽ എനിക്കതുകൊണ്ടു തൃപ്തിയുണ്ടാകയില്ല. എനിക്കു ദാനം ചെയ്യുമെങ്കിൽ സീതയെത്തന്നെ ആഭരണാലംകൃതയായി ദാനം ചെയ്യണം . സീതയെക്കൊണ്ടല്ലാതെ മറ്റുള്ള നാരീശതങ്ങളെക്കൊണ്ടും എനിക്കു തൃപ്തി വരികയില്ല.? ഇങ്ങിനെ വസിഷ്ഠൻ വാക്കു കേട്ടിട്ടു ജനങ്ങളെല്ലാം "ഹാ! ഹാ!" എന്ന് ഉച്ചത്തിൽ പറഞ്ഞു.മഹാജനങ്ങൾ പലതും പറഞ്ഞുതുടങ്ങി .

   എന്തു കഷ്ടമിത്തന്തക്കിഴവച്ചാർ 
  ഭ്രാന്തനെന്നോ വസിഷ്ഠനെന്നാർ ചിലർ 
  ദാന്തനായമുനി വിനോദത്തിനായ് 
  ഭ്രാന്തനെപ്പോലെ പൊയ്ക്കയെന്നായ് ചിലർ
  മാമുനീന്ദ്രൻ പരീക്ഷിക്കയാണിന്നു 
 രാമചന്ദ്രന്റെ ധൈർയ്യമെന്നും ചിലർ
 നില്ക്കനില്ക്കിതിൽ ശ്രീമന:ക്കാമ്പിങ്കൽ 
 തക്കപോലൊന്നു കാണുമെന്നും ചിലർ 
 മാമുനീന്ദ്രനോടിപ്പോൾ  രഘുത്തമ-
 സ്വാമിചെയ്പതു കാണാമെന്നും ചിലർ.

ശ്രീരാമൻ സീതയെ ദാനംചെയ്തത്

ഇങ്ങിനെ പലരും പലതും പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ , ശ്രീരാമൻ മഹർഷിയുടെ വാക്കുകേട്ട് ഒന്നു മന്ദഹസിച്ചു സീതയെ നേത്രസംജ്ഞകൊണ്ടു ഗുരുവിന്റെ സന്നിധിയിലേയ്ക്കു വിളിച്ചു. എന്നിട്ടു തന്റെ കൈകൊണ്ടുതന്നെ സീതയുടെ എടഞ്ഞ കൈപിടിച്ചു സന്തോഷത്തോടുകൂടി സഭയിൽ വെച്ചു വസിഷ്ഠനോട് അരുളിച്ചെയ്തു . "ഗുരോ! സ്ത്രീദാനത്തിന്റെ മന്ത്രം പറഞ്ഞാലും . അങ്ങയ്ക്കു ഞാൻ സീതയെ ദാനം ചെയ്യുന്നു​ണ്ട് ". 'അങ്ങിനെയാകട്ടെ ' എന്നു മുനിശ്രേഷ്ഠന്മാർ പറഞ്ഞപ്പോൾ വസിഷ്ഠൻ ശ്രീരാമനാൽ സമർപ്പിതമായ സ്ത്രീ ദാനത്തെ യഥാവിധിയാകംവണ്ണം അംഗീകരിച്ചു. ഇതുകണ്ടു സ്ഥാവരജംഗമങ്ങളായ സകലഭൂത ഗ്രാമങ്ങളും ഭയപങ്കിതങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/391&oldid=170980" എന്ന താളിൽനിന്ന് ശേഖരിച്ചത്