താൾ:Sree Aananda Ramayanam 1926.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ ആനന്ദരാമായണം പൊക്കി അമ്മാനമാടിയവരാണ്. തത്താദൃശ്യങ്ങളായ എന്റെ കൈകളുടെ ശക്തിയെ ഈ രാജാക്കന്മാരുടെ മുമ്പിൽ വെച്ച് ഈ തുരുമ്പെടുത്ത വില്ലിന്മേൽ പ്രകടിപ്പിച്ചു കാണേണമെന്ന് അ ങ്ങ് ആഗ്രഹിക്കുന്നുണ്ടോ? എന്നു ഗംഭീരമായി ചോദിച്ചും കൊണ്ടു വില്ലിന്മേൽ കൈവെച്ച്, എടുത്തുകൈകളിൽ ഒന്നുകൊണ്ടുരാവണൻ പിടിച്ചുനോക്കിയപ്പോൾ വില്ല് അനങ്ങിയില്ല . അപ്പോൾ ഒരുവലത്തു കൈകൊണ്ടു പിടിച്ചുനോ ക്കി.അപ്പോഴും തഥൈവാ ! ഇതുകണ്ട അത്ഭുതപ്പെട്ടു രണ്ടുകൈകളും കൂട്ടിപ്പിടിച്ചു നോക്കി. അപ്പോഴും തഥൈവാ! ഇതുകണ്ടു അത്ഭുതപ്പെട്ടു രണ്ടുകൈകളും കൂട്ടിപ്പിടിച്ചു നോക്കിയിട്ടു വില്ലുസ്ഥാനത്തുനിന്ന് എളകിയില്ല.അനന്തരം ഓരോന്നായി ഇരു പതുകൈകളും കൂട്ടിപ്പിടിച്ച് ഒരുവിധം പൊക്കിനിർത്തി പത്തൊൻ പത് കൈകളെക്കൊണ്ടും താങ്ങിപ്പിടിച്ചശേഷം ഒരുകൈകൊണ്ടും താങ്ങിപ്പിടിച്ച ശേഷം ഒരുകൈകൊമ്ട് ഞാണെടുക്കുവാൻ ഭാവിച്ചപ്പോൾ ഭാരം സഹിക്കാതെ വില്ലുരാവണന്റെ മേലേയ്ക്കുചാഞ്ഞു.പെട്ടന്നു രാവണൻ ഞാൻ വിട്ട് ആ കയ്യും കൂടി അതിശക്തിയോടെ വിൽ പിന്നോക്കം തള്ളി. പക്ഷേ വില്ലുപിന്നോക്കം തള്ളി. പക്ഷേ വില്ലുപിന്നോക്കം വീഴാതെ രാവണന്റെ മാറത്തേയ്ക്ക് ഇരുത്തുകയാൽ ആ വീരശിഃരാമണി പുരം കുത്തി "പ്ധീം" എന്നു ഭൂമിയിൽ മലച്ചു വീണു.അപ്പോൾ അദ്ദേഹത്തിന്റെ 20 കിരീടങ്ങളും ശിരസ്സിൽ നിന്നു വേർപെട്ടു ഭൂ മിയിൽ പതിച്ചു. വസ്ത്രങ്ങൾ അഴിഞ്ഞു.കണ്ണുകൽ വട്ടം ചുഴന്നു. വായ്കളിൽ നിന്നു ജലം ഒഴുകി. മുൻപുവലിയ മേനിപറഞ്ഞ രാവണന്നു നേരിട്ടതായ ഈ അവസ്ഥകണ്ടു സഭാവാസികളെല്ലാം ചിരിച്ചു പോയി. തൽക്ഷണം രാവണന്റെ മന്ത്രിമാരും മറ്റു രാക്ഷസന്മാരും ചുറ്റും വന്ന് അദ്ദേഹത്തിന്റെ മാറ ത്തു വീണുകിടക്കുന്ന ധനുസ്സിനെ അവിടെ നിന്നു നിലത്തേയ്ക്കു നിലത്തേക്കുതള്ളവാൻ ശ്രമം തുടങ്ങി. പതുനെട്ടടവും പ്രയോഗിച്ചി ട്ടും വില്ലി എള്ളോളം എളകിയില്ല. രാവണൻ ഉടുത്തിട്ടുള്ള വിലയേ

റിയ പീതാംബരങ്ങൾ മുഴുവൻ നനഞ്ഞുപോയി.അദ്ദേഹം വല്ലാത്ത ഒരു ദുരവസ്ഥയിൽ അകപ്പെട്ടു.അതുകണ്ടു ജനകമഹാരാജാവ് "ഈ ഭൂലോഗത്തിൽ വീരന്മാർ ആരുമില്ലാതായല്ലോ? ഈ സഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/39&oldid=170978" എന്ന താളിൽനിന്ന് ശേഖരിച്ചത്