താൾ:Sree Aananda Ramayanam 1926.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൨൭ യ്ക്കുന്നുവോ അവനാണ് സീതയുടെ ഭർത്താവാവാൻ യോഗ്യനായിട്ടുള്ളത്. അതുകൊണ്ട് ഈവില്ലിനെ സീതാസ്വയംബ രത്തിൽ ഒരുപരീക്ഷണസാധനമായി വെച്ചുകൊൾക" എന്നിങ്ങി നെ എന്നോടു കല്പിക്കയുണ്ടായി. ജനകൻരാജാക്കന്മാരോട് ഇങ്ങിനെ പറഞ്ഞശേഷം തന്റെ ആയുധശാലയിലുള്ള ആ ശൈ വശാപത്തെ അഞ്ഞൂറുകാളകളെ പൂട്ടിയ ഒരുവലിയവണ്ടിയിൽ ഏറ്റിച്ചുകൊണ്ടു സ്വയംവരസഭയുടെ മദ്ധ്യത്തിൽകൊണ്ടുവെപ്പിച്ചു. പിന്നെ സഭാവാസികളും മഹാവീരന്മാരുമായ രാജാക്കന്മാരെ

സംബോധന ചെയ്തുകൊണ്ട് " ഈ വില്ലു ഞാണേറ്റി എവൻ

കുലക്കുന്നുവോ അവന്റെ കണ്ഠത്തിൽ എന്റെ മകൾ സീത വരണമാലയേ അർപ്പിക്കും. ശക്തിയുള്ളവർ വില്ലുകുലയ്ക്കാവുന്നതാണ്" എന്ന് എല്ലാവരും കേൾക്കുമാർ ഉച്ചത്തിൽ പറഞ്ഞു. ജനകന്റെ ഈവാക്കുകേട്ടു എല്ലാരാജാക്കന്മാരും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന പർവതസദൃശമായ ധനുസ്സിനെ നോക്കി അഭി മാനമെല്ലാം കളഞ്ഞു ലജ്ജാവനതമുഖന്മാരായി സ്ഥിതി ചെയ്തു. ചിലർ വില്ലിന്റെ അടുത്ത് ചെന്ന് അതിനെ എടുത്തു നിവൃത്തുവനായി കൈകളെ വ്യാപരിപ്പിച്ചുവെങ്കിലും സാധിക്കാതെ മടങ്ങി . മറ്റുചിലർ കൈകൊണ്ടു പൊക്കി എങ്കിലും നിവൃത്തുവാൻ സാധിക്കാതെ സ്വയംനിവൃത്തരായി. ഈ വില്ല് എടുത്ത് വിർത്തുവാൻ തന്നെ പ്രയാസമായിരിക്കേ ഇതുകുലക്കുന്നകാർയ്യം വിചാരിക്കുവാൻകൂടി കഴിയാത്തതാണെന്നു കരുതി രാജാക്കന്മാരെല്ലാം ഇരപ്പായി. അതുകണ്ടിട്ടു ലങ്കാധിപതിയും സ്വയംവരത്തിന്നു സമാഗതനുമായിരുന്ന രാവണൻ തനിക്കുസ്വതസ്സിദ്ധമായിട്ടുള്ള ഗർവ്വത്തോടകൂടെ വില്ലിന്റെ അരികത്തുചെന്നു ചിരിച്ചുകൊണ്ടു"ഹേ ജനകരാജാവേ! എന്റെ ഈ ഇരുപതുകൈകൾ സകല ദേവകളെയും എന്നുവേണ്ട

ത്രൈലോഗ്യവാസികളെ എല്ലാം തന്നേയും യുദ്ധത്തിൽ തോൽപ്പിച്ചു വിശ്വം മുഴുവൻ നിഷ്പ്രയാസം വശപ്പെടുത്തിയവയാണ്. ഈ കൈകൾ കൈലാസപർവ്വതത്തെക്കൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/38&oldid=170972" എന്ന താളിൽനിന്ന് ശേഖരിച്ചത്