താൾ:Sree Aananda Ramayanam 1926.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം

 യ കഥാദികളൊക്കാണ്ടു  രാത്രിയുടെ  രണ്ടു  പ്രഹരത്തോളം  കഴിച്ചുകൂട്ടി  എല്ലാവരേയും  നിദ്രയിക്കൊണ്ടു  വിസർജ്ജിക്കും  . എല്ലാവരും  താന്താങ്ങൾക്കുള്ള  സ്ഥാനങ്ങളിൽച്ചെന്നു  സുഖമായി  കിടന്നുറങ്ങുകയുംചെയ്യും  .അനന്തരം  ശ്രിരാമനും  സീതയോടുംകുടി  ഭുമിയിൽപട്ടസനം  

വിരിച്ചു ജിതേന്ദ്രിയനായി ഇഷ്ടദേവതാദ്ധ്യാനതത്തോട്കുടി പള്ളിക്കുറപ്പു കൊള്ളം . രാജാക്കമ്മാർക്ക് ആജ്ഞാഭാഗവും , ബ്രാമണര്രക്കു മാനഖണ്ഡവും സ്രികൾക്കു ഭർത്താവിനെ പിരിഞ്ഞുള്ള ശയനവും ആയുധംകുടാതെ കൊല്ലുന്നതിനു തുല്യമാകാൻ പ്രഭുവായ ശ്രീരാമൻ സീതാസമേതനായിട്ടുതന്നെ ശയനം ചെയ്തു വന്നു. ഇങ്ങിനെയായിരുന്നു ശ്രീരാമന്റെ അശ്യമേധയാഗത്തിൽ പ്രതിദിനം ഉണ്ടായിരുന്നു ദിനചർയ്യാക്രമം .

 ഇങ്ങിനെ  ശതകോടി  രാമായണാന്തർഗ്ഗതമായ  ആനന്ദരാമായണത്തിൽ
 യാഗകാണ്ഡത്തിൽ  യജ്ഞാംഗക്രമിതദിനചർയ്യവർണ്ണനം  എന്ന
     ആറാംസർഗ്ഗം  കഴിഞ്ഞു.  


ഏഴാം സർഗ്ഗം

ശ്രീരാമദാസൻ പറഞ്ഞു

               അനന്തരം  സുത്യ മെന്നു പറയപ്പെടുന്നതായ  ദിവസം  മഹാരാജാവ്  സദസ്സിന്റെ  അധിപതി  മാരും  മഹാഭാഗൻമാരുംമായ

യാജകൻമ്മാരെ വിധിപ്രകാരം പൂജിച്ചു. പിന്നെ ചൈത്യമാസത്തിൽ ശുകപക്ഷത്തിൽ പ്രതിപദത്തുന്നാൾ രാജാകൻമാർ യജ്ഞമണ്ഡപത്തിങ്കൽ വിധിക്കു തക്കവണ്ണം ധ്യജാരോപണമെന്ന കർമ്മവും നടത്തി.

               വിഷ്ണുദാസൻ പറഞ്ഞു

ഹേ ഗുരോ രാജാക്കൻമാർ യജ്ഞമണ്ഡപത്തിങ്കൽ ധ്യജങ്ങളെ ആരോപണം ചെയ്തു വെന്നു പറഞ്ഞുവല്ലോ. എന്നാൽ ഈധ്യജാരോപണത്തിന്റെ സ്യഭാവം ഒന്നു വിസ്തരിച്ചു പറഞ്ഞുതരണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/377&oldid=170970" എന്ന താളിൽനിന്ന് ശേഖരിച്ചത്