താൾ:Sree Aananda Ramayanam 1926.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4

    യാഗകാണ്ഡം  

ബ്രാപ്മണാദികളുടെ സദ്യം

                                തുള്ളൽ
 
    മ്യഷ്ടമായെല്ലാരു മഷ്ടികഴിക്കുവി -
 നിഷ്ടമെന്തെന്നാലതു   പറഞ്ഞിടുവിൻ
വെണ്ടാത്തതെന്തെങ്കിലും  വിളമ്പീടുകിൽ

വേണ്ട ഭയ, മതു ദൂരെ നിക്കീടുവിൻ. ചോദിച്ചിടായ്ക്കിലുമെല്ലാ പദാർത്ഥവും ഭേദനേന്യേ വിളമ്പിടുമെല്ലാർക്കുമേ സ്യൈരമമുതോപമമായ നെയ്യിങ്ങു ധാരമുറിയാതൊഴിക്കും നിരന്തരം ഇങ്ങിനെ യോരോന്നു കേട്ടിതെല്ലാടവും ഭംഗിയിലന്തണരുണ്ണന്ന പന്തിയിൽ. വേണ്ടേ കുറെ ക്കൂടിയെന്നു വിളമ്പുവോർ വേണ്ട വേണ്ടെന്നു നിലക്കുന്നിതന്തണർ വേണമോ വല്ലതുമെന്നായ് രഘൂത്തമൻ ശ്രേണിയിൽ നീളേ നടന്നു ചോദിക്കയും ഒന്നുമേ വേണ്ടന്നു കൈകാട്ടിയെല്ലാരു- മോന്നുമുരിയാടിടാതുണ്ടു കൊൾകയും നല്ല വിശറികൾകൊണ്ടു വീശിക്കൊണ്ടു നല്ലവണ്ണമുണ്ടു ത്യപ്തി യടകയും. മ്യഷ്ടമായഷ്ടി കുഴിച്ചുഷ്ണവാരിയാൽ തുഷ്ടരായ് കയ്യും കഴുകി മുന്നിശ്യരർ താംബൂലചർവണം ചെയ്തു പൊൻനാണ്യങ്ങ ളാമ്മാറു ദക്ഷിണ വാങ്ങി പ്രസന്നരായി തങ്ങൾ തങ്ങൾക്കുള്ള വാസസ്ഥലങ്ങളി ലങ്ങു ചെന്നൊട്ടൊട്ടു വിശ്രമിച്ചീടിനാർ. അതിന്നുശേഷം മുമ്പറഞ്ഞപ്രകാരമുള്ള ഉപചാരാദിക ളോടുകുടിത്തന്നെ ക്ഷത്രിമ്മാരായ രാജാക്കൻമ്മാരും തദനന്തരം വൈശ്യമ്മാരും ദോജനം ചെയ്തു . ഇങ്ങനെ ത്തന്നെ സ്ത്രികളുടെ

ഭോജനശാലകളിലും സദ്യകൾ നടന്നുകൊണ്ടിരുന്നു ഒന്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/375&oldid=170968" എന്ന താളിൽനിന്ന് ശേഖരിച്ചത്