താൾ:Sree Aananda Ramayanam 1926.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഢം

അല്ലയോ വലിയ ബുദ്ധിമാനായ ശിഷ്യ നീ എന്നോടു ചോദിച്ചതു വളരെ നന്നായി . ശ്രീരാഗഘവന്റെ അഷ്ടോത്തരശതനാമസ്തോത്രത്തെ ഞാൻ പറഞ്ഞുതരാം. സർവ്വസ്വരൂപനും സർവ്വഭൂതങ്ങൾക്കും ഉപകാരം ചെയ്യുന്നവനുമായ സർവ്വേശ്വരൻ സ്വതേ ആക്രതിയില്ലാത്തവനാണെങ്കിലും ലോകാനുഗ്രഹത്തിനായി ആക്രതിയെദ്ധരിച്ച് ഇ ലോകത്തിൽ അവതാരം ചെയ്തു. സംസാരഭയത്തെ നശിപ്പിക്കുന്നു. എപ്പോഴെപ്പോൾ ലോകങ്ങൾക്കു ഭയം ജനിക്കുന്നുവോ അപ്പോഴപ്പോൾ ആ സർവ്വേശ്വരൻ അവതാരം ചെയ്തു . ദുഷ്ടരായ അസുരന്മാരെ നശിപ്പിക്കുന്നു. സത്യഞ്ജനും സർവ്വകാലങ്ങളിലും ഉപകാരം ചെയ്യുന്നവനുമായ ഭഗവാൻ മത്സ്യകുർമ്മവരാഹാദികളുടെ രൂപമെടുത്തു പലപ്പോഴും അവതരിക്കുകയുണ്ടായിട്ടുണ്ട് . ഈശ്വരൻ നിരാകാരനാണെങ്കിലും ഭക്തവത്സനാകയാൽ സാധുക്കളും സമചിത്തന്മാരുമായ ഭക്തന്മാരെ അനുഗ്രഹിപ്പാനായിക്കൊണ്ടു സകാരനായി അവതരിക്കുന്നു. ജന്മനാശരഹിതനും സർവ്വഭൂതാത്മകവുമായ അവിടുന്നു ഭക്തന്മാരുടെ പേരിലുള്ള അനുകമ്പകൊണ്ടു അപ്പോഴപ്പോൾ

അവതരാക്കുന്നു . ക്ഷീരാബ്ലിശായിയായിരിക്കുന്ന ദേവദേവേശനായ ആ ലക്ഷ്മിനാരായണനാണു സ്വാമി ബ്രഹ്മാദികളായ അശേശജേവന്മാരാൽ അഭ്യർത്ഥിതനായിട്ട് ആദിഷേശനോടും ശാഖചക്രങ്ങളോടുകൂടി ശ്രീരാമനായി അവതരിച്ചു ശേഷൻലക്ഷമണനായും ലക്ഷ്മീദേവി സീതയായും ശംഖുചക്രങ്ങൾ ഭരതശത്രുഘ്നനായും ജനിച്ചു. ദേവന്മാരെല്ലാവരും മാൻപുതന്നെ അവരുടെ ഭയശാന്തിക്കായി കൊണ്ടു വാനരന്മാരായും ജനിച്ചു. അവരിൽ വെച്ചു ശ്രീനാരായണനാണു ശ്രീരാമൻ എന്നു പ്രസിദ്ധനായതു . സർവ്വലോകാനുഗ്രഹാർത്ഥമായി സ്വയംഭൂമിയിൽ അവതരിച്ചു ഈദേവേശനൻ കേവലമായ ധ്യനംകൊണ്ടു മഹാ പാപങ്ങളെക്കൂടിയും നശിപ്പിക്കുന്നവനാകുന്നു. നാമസങ്കീർത്ഥം കഥാശ്രവണം എന്നിവയെ ചെയ്യുന്നവർക്കുള്ള ബ്രഹ്മഹത്യാദി പാപങ്ങളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/367&oldid=170962" എന്ന താളിൽനിന്ന് ശേഖരിച്ചത്