താൾ:Sree Aananda Ramayanam 1926.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ ആനന്ദരാമായണം

ഴയ്ക്കു വിശ്വാമിത്രന്റെ ഒരു ശിഷ്യൻ അങ്ങോട്ടുതന്നെ ചെന്നു. ജനകൻ മുനിശിഷ്യനെ വന്ദിച്ചു വർത്തമാനം ചോദിച്ചപ്പോൾ അദ്ദേഹം രാജാവിന്റെ കൈ പിടിച്ചുംകൊണ്ടു സ്വകാർയ്യമായ ഒരു സ്ഥലത്തു ചെന്ന് ഇങ്ങിനെ പറഞ്ഞു:-"രാജഷേ ! ദശരഥന്റെ പുത്രന്മാരും മഹാവീരന്മാരായ രാമലക്ഷണന്മാരെ മഹർഷി സ്വയംവരത്തിന്നു കൂട്ടിക്കൊണ്ടുവന്നിട്ടു. ശ്രീരാമൻ നിങ്ങളുടെ നിശ്ചയപ്രകാരം ശിവധനുസ്സിനെ ഭജ്ഞിച്ചു സീതയെ വിവാഹം ചെയ്പാൻ പോകുന്നു. രാമാനുജനായ ലക്ഷമണൻ ഊർമ്മിളയെയും വിവാഹം ചെയ്യുന്നതാണ്. ആകയാൽ നിങ്ങൾ അവരെ വരന്മാർക്ക് ഉചിതമായ വിധത്തിൽ എതിരേറ്റ് അരമനയിലേക്കു കൂട്ടിക്കൊണ്ടുവരണം. വില്ലുമുറിച്ച് കഴിയുന്നതുവരെ ഈ സംഗതി പുറത്തു പറയാതെ സ്വകാർയ്യമായി വെയ്ക്കുകയും വേണം. ഈ സംഗതികൾ ഇവിടെപ്പറയുവാനായി എന്റെ ഗുരുവായ വിശ്വാമിത്രമഹർഷി എന്നെ അയച്ചിരിക്കയാണ്" എന്നും പറഞ്ഞു മഹർഷിശിഷ്യൻ തിരികെ പോയി

അനന്തരാജനകമഹാരാജാവു പരമസന്തോഷത്തോടുകൂടി കരതോരണാദികളെകൊണ്ടു നഗരം മുഴുവൻ അലങ്കിപ്പിച്ചു മന്ത്രിസമ്തനായി ആന, തേൾ, കാലാൾ, കുതിരപ്പടകളുടെ അകമ്പടിയോടും, അനേകം സാമാന്തരാജാക്കന്മാരോടും മനോഹരങ്ങളായ പലവിധം വാദ്യങ്ങളോടുംകൂടി ഭാർയ്യാസമ്തനായി പൊന്നണിഞ്ഞ രാജകീയഗജങ്ങളുടെ പുറത്തു അമ്പാരികളോടുകൂടി രാമലക്ഷ്മണസഹിതനായ വിശ്വാമിത്ര മഹർഷിയുടെ അരികത്തുചെന്നു വണങ്ങി . പിന്നെ ഒന്നും അറിയാത്ത ഭാവത്തിൽ കുമാരന്മാർ രണ്ടുപേരോടും കുശലപ്രശ്നം ചെയ്ത് അവർക്കു പീതാംബരം ,ആഭരണം,മുതലായവ ഉപഹാരമായി കൊടുത്ത്,അവരെ രണ്ടുപേരേയും ഓരോ ആനകളുടെ പുറത്ത് കയറ്റി ആലവട്ടം കുടതഴചാമരം മുതലായ രാജചിഹ്നങ്ങളോടും വിശ്വാമിത്രന്റെ സാന്നിദ്ധ്യത്തോടുംകൂടി ഘോഷയാത്രയായി രാജധാനിയിലേക്കു കൊണ്ടുപോയി. അപ്പോൾ നഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/35&oldid=170956" എന്ന താളിൽനിന്ന് ശേഖരിച്ചത്