താൾ:Sree Aananda Ramayanam 1926.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൩ ണിയിൽ കയറ്റി അക്കരയിൽ കൊണ്ടുപോകുവാൻ അടിയന്നു വലിയ ആഗ്രഹമുണ്ട്. പക്ഷേ തോണിയിൽ വല്ല കല്ലും ഉണ്ടായിരിക്കയില്ല എന്ന് ഉറപ്പില്ല. നിന്തിരുവടിയുടെ തൃക്കാൽപ്പൊടി കല്ലിനെ സ്ത്രിയാക്കിത്തീർക്കുന്നതിന്നു ശക്തിയുള്ളതാണെന്നു കേൾക്കുന്നുണ്ട്. അതുകൊണ്ടു തൃക്കാലുകൾ ഗംഗാജലത്തിൽ അടിയന്റെ കൈകൊണ്ടു നല്ലവണ്ണം കഴുകി പൊടി കളഞ്ഞിട്ടുവേണം തോണിയിൽ കയറുവാൻ, ഇപ്പോൾ അടിയന്ന് ഒരു കെട്ടിയവൾ ഉണ്ട് . ഇനി ഒരുത്തികൂടിയുണ്ടായാൽ അടിയനെ കൊണ്ട് പുലർത്താനാവില്ല. എന്നല്ലാ കല്ലും മരവും ഒരുപോലയാണെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് അടിയന്റെ ഈ തോണിയും ഒരു പെണ്ണായിത്തീർന്നു പോയാൽ അടിയന്റെ ഉപജീവനമാർഗവും അടിഞ്ഞുപോകും . തോണിക്കാരന്റെ ഈ വാക്കു കേട്ടിട്ടു ശ്രീരാമൻ വളരെ ആഹ്ലാദിച്ചു.അനന്തരം അവൻ ശ്രീരാമന്റെ തൃക്കാൽ കഴുകിക്കുകയും എല്ലാവരും കൂടി തോണിയിൽക്കയറി നദി കടന്നു മിഥിലാനഗരിയിൽ ചെന്നുചേരുകയും ചെയ്തു.

ആ സമയത്തു മിഥിലാപുരിയിൽ വാഴുന്ന ജനകമഹാരാജാവു തന്റെ പുത്രിമാരുടെ സ്വംയംവരത്തിന്നായി ക്ഷണിച്ചിരുന്നതനുസരിച്ച് പല രാജാക്കന്മാരും വന്നുകൊണ്ടിരിക്കുന്നു.ലങ്കാരാജാവായ രാജാവായ രാവണൻ തനിക്കു ക്ഷണം കിട്ടിയില്ലെങ്കിലും സ്വയംവരമുണ്ടെന്നു കേട്ടു പുഷ് പകവിമാനത്തിൽ കയറി മാന്ത്രികങ്ങളോടുകൂടി ചെന്നിരുന്നു. ജനകമഹാരാജാവു ദശരഥനെ വിനയപൂർവ്വം ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ പുത്രന്മാരായ രാമലക്ഷമണന്മാർ അടുത്തില്ലാത്തതുകൊണ്ടുള്ള വിരഹതാപം നിമിത്തം സ്വയംവരത്തിന്നു വരികയുണ്ടായില്ല.ഇങ്ങിനെയിരിക്കു്ന്ന സമയത്തു വിശ്വാമിത്രമഹർഷി രാമലക്ഷമണന്മാരോടും മുനിമാരോടുംകൂടി മന്ദമന്ദം മിഥിലാപുരോപകണ്ഠത്തിലുള്ള ഒരുപവനത്തിൽ പ്രേശിച്ചു. വിശ്വാമിത്രൻ വരുന്നുണ്ടെന്നറിഞ്ഞു ജനകമഹാരാജാവ് അദ്ദേഹത്തെ എതിരേറ്റു കൊണ്ടുപോവാനായി മന്ത്രിസമേതനായി പുറപ്പെട്ടു. അപ്പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/34&oldid=170955" എന്ന താളിൽനിന്ന് ശേഖരിച്ചത്