താൾ:Sree Aananda Ramayanam 1926.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬ ആനന്ദരാമായണം

ടും പൂരവാസികളോടുംകൂടി ഇങ്ങോട്ടു വരണം'എന്നു കല്പിച്ചു ആ കല്പനയെ ശിരസാവഹിച്ചുകൊണ്ടു രാജാക്കാന്മാർ സൈന്യസമേതം സ്വദേശങ്ങളിലേയ്ക്കു മടങ്ങിപ്പോയി. സുഗ്രീവൻ മുതലായവരേയും പരിവാരങ്ങളെയും അശ്വമേധയോഗം കഴിഞ്ഞിട്ടേ പറഞ്ഞയയ്ക്കുളളു എന്നു നിശ്ചയിച്ച് അവരെ എല്ലാം പ്രത്യേക ഗൃഹങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. പിന്നെ താഴെ പറയുന്ന വിളംമ്പരം പെരുമ്പറകൊട്ടി നാട്ടിലൊക്കയും അറിയിച്ചു.

                                                                  "ഇന്നുല്ക്ക് അയോദ്ധ്യാനഗരത്തിൽ താമസിക്കുന്ന സർവ്വജനങ്ങളും 

വിശേഷിച്ചു വഴിയാത്രക്കാരും രാജധാധിയിൽതന്നെ ഭക്ഷണം കഴിക്കേണ്ടതാണ്. ‍ാൻ സീതയോടുകൂടി ഭൂമിയിൽ വസിക്കുന്നേടത്തോളംകാലം അങ്ങിനെ ചെയ്യണം. എന്നാൽ സ്വസ്വഗൃഹങ്ങളിൽ ഗൃഹസ്ഥവൃത്തി യോടുകൂടി ഇരിക്കുന്നവർ അവിടെതന്നെ ഭോജനം കഴിക്കുന്നതിനു വിരോധവുമില്ല. നമുക്ക് നിർബ്ബന്ധമുണ്ടായിട്ടില്ലാ. എല്ലാവരും സുഖമായി ഇരിക്കേണമെന്നേ ഉദ്ദേശമുളളു ."

          ഇങ്ങിനെ കല്പിച്ചിട്ടു ശ്രീരാമൻ സീതയോടുകൂടി സുഖമായി സ്ഥിതിചെയ്തു.അന്ന് അയോദ്ധ്യയിൽ ഗ-ഹങ്ങഘൾ തോറും 

വേദദ്ധ്വനി മുഴങ്ങികൊണ്ടിരിന്നു. മംഗളകർമ്മങ്ങൾ ഇല്ലാത്ത ദിവസമില്ല. എങ്ങും ഉത്സാഹം നിറഞ്ഞു. വാരസ്ത്രീകളുടെ ആട്ടവും പുരാണപഠനവും ഹരിനാമകീർത്തയവും മററുമായി അയോദ്ധ്യാനഗരി മുഴുവൻ സന്തോഷമയമായി ഭവിച്ചു.

                  ഹേ ശ്യഷ്യ !ഇപ്രകാരം ഉത്തമോത്തമമായ യാത്രാകാണ്ഡത്തെ ഞാൻ പറഞ്ഞുതന്നു. ഇതിനെ ഭക്തിയോടുകൂടി കേൾക്കുന്നവർക്കു തീർത്ഥയാത്ര ചെയ്താലുളള ഫലം ഭവിക്കും. തീർത്ഥയാത്രയ്ക്കു വേണ്ടിയ ധനം സമ്പാദിപ്പാൻ 

പുറപ്പെട്ടുപോയതാൽ സുഖമായി ഗൃഹത്തിൽ മടങ്ങിവരും. ബ്രഹ്മഹത്യാദികളായ മഹാപാപങ്ങൾ ചെയ്തുവരുംകൂടി ഒരിക്കൽ ഈ

യാത്രാകാണ്ഡം വായിച്ചാൽ അവർക്ക് ശുദ്ധിവരും സർവ്വതീർങ്ങളിലും സ്നാനംചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/336&oldid=170954" എന്ന താളിൽനിന്ന് ശേഖരിച്ചത്