താൾ:Sree Aananda Ramayanam 1926.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രകാണ്ഡം൯- സർഗ്ഗം ൬൫

കൊണ്ടും അലംകൃതവും രാജവീഥികളോടും തെരുവുകളോടും കൂടിയതും കൂട്ടുവഴികളെകൊണ്ടു ശോഭിക്കുന്നതും ആയ അയോദ്ധ്യാനഗരിയെ സന്ദർശിച്ചുതന്റെ രാജസഭാദ്വാരത്തിൽ ചെന്നു.അവിടെ വിമാനം ഭുമിയിലേയ്ക്ക് എറക്കി സഭയിൽ എഴുന്നെളളി ഇരിക്കുകയും ചെയ്തു. അനന്തരം സുമന്ത്രന്റെ പത്നിമാർ തയിർചോറുകൊണ്ട് ഉണ്ടാക്കിയ ബലികളെ ഓട്ടുപാത്രങ്ങളിൽ നിവേദിച്ചു എണ്ണയും വെളളവും നിറച്ച കുടങ്ങളെകൊണ്ടും സീതയുടേയും ശ്രീരാമന്റെയും ദേഹത്തിൽനിന്ന് ഉഴിഞ്ഞുകളഞ്ഞു കുളിച്ചു രാമഗ്രഹത്തിലേയ്ക്ക് പോയി. ശ്രീരാമൻ വിമാനത്തിൽനിന്നു എറങ്ങി ബന്ധുകളോടും നഗരവാസികളോടും രാജക്കന്മാരോടുകൂടി ആ സ്ഥാനസഭയിൽ ചെന്നു ചിന്താമണി രത്നത്തെ അണിഞ്ഞുംകൊണ്ടു സിംഹാസനത്തിൽ എഴുന്നളളി ഇരിക്കുകയും ചെയ്തു. രാമനാൽ സവിശേഷം മാനിക്കപ്പെട്ടവരായ രാജാക്കന്മാരും സഭയിൽ ഇരുന്നു.സീതയാകട്ടെ കാമധേനുവിനെ മുമ്പിൽ നടത്തികൊണ്ട് അതിസന്തോഷത്തോടുകൂടി വിചിത്രരത്നനിർമ്മിതമായ തന്റെ ഗൃത്തിലേയ്ക്കു പോയി. പിന്നെ രാമൻ കാമധേനുവിൽനിന്നുണ്ടായവയും നെയ്യു ചേർത്തു പാകംചെയ്യപ്പെട്ടവയും ഷൾഡ്രങ്ങളോടു ചേർന്നവയുമായ പരമാനന്ദങ്ങളെ കൊണ്ടു ബ്രാഹ്മണരെ ഊട്ടുകയും ചണ്ഡാലപര്യന്തമുളള സകലജനങ്ങളെയും അന്നദാനങ്ങളെകൊണ്ടു തൃപ്തിപ്പെടുത്തുകയും ചെയ്യിട്ട് താനും ഭോജനം കഴിച്ചു. രാജാക്കന്മാർക്കെല്ലാം നിദ്രചെയ്യാൻ വിമാനത്തിൽതന്നെ സ്ഥലം ഏർപ്പാടുചെയ്തു കൊടുത്തു. രാജാക്കന്മാരെ എല്ലാം അഞ്ചുദിവസം തന്റെ അതിഥികളായി താമസിച്ചതിന്നുശേഷം വസ്ത്രങ്ങളേയും ആഭരണങ്ങെളയും അശ്വങ്ങളേയും സമ്മാനിച്ചു യാത്രയാക്കി. യാത്രയാക്കി. യാത്രാവസരത്തിൽ അജ്ഞലിബന്ധംചെയ്തു നില്ക്കുന്ന രാജാക്കന്മംരോടു ശ്രീരാമൻ 'താമസിയാതെ അശ്വ വന്നതായി കണ്ടാൽ അതിന്റെ പിന്നാലെതന്നെ നിങ്ങൾ പരിവാരങ്ങളോടും സൈന്യങ്ങളോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/335&oldid=170953" എന്ന താളിൽനിന്ന് ശേഖരിച്ചത്