താൾ:Sree Aananda Ramayanam 1926.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨ ആന്ദരാമായണം ശ അഹോരാത്രം ക്രീഡിക്കുന്നു. ഇങ്ങിനേയുളള മാനസസരസ്സിൽ സ്നാനംചെയ്തതിന്നുശേഷം ശ്രീരാമൻ ബിന്ദുസരസ്സിൽ പോയി സ്നാനംചെയ്കയും നാനാദാനങ്ങളെ ചെയ്കയും ചെയ്തു. പിന്നെ ഹിമവാങ്കലുളള ദിവ്യമാ൩യ ബ്രഹ്മസഭയെ സന്ദർശിച്ചു. അതു മഹാമേരുവിങ്കലുളള ബ്രഹ്മസഭയോടു തുല്യമായിരുന്നു.ശ്രീരാമൻ സീതയോടും മറ്റെല്ലാവരോടും കൂടി പുഷ്പകത്തുൽനിന്ന് എറങ്ങി

ബ്രഹ്മസഭയിൽ ചെന്നപ്പോൾ ബ്രഹ്മാവു ദേവേന്ദ്രൻ മുതലായവരോടുകൂടി അദ്ദേഹത്തെ നമസ്കരിക്കുകയും ശ്രീരാമൻ  ബ്രഹ്മാവിനെ ആലിംഗനംചെയ്തിട്ടു ബ്രഹ്മാവ് ഉൾപ്പെടെയുളള എല്ലാം ദേവന്മാരെയും പൂജിക്കുകയും ചെയ്തു. ബ്രഹ്മാവു  ശ്രീരാമനേ

വിധിപോലെ പൂജിച്ചിട്ടു കാമധേനുവിനെ അദ്ദേഹത്തിന്നു സമർപ്പിച്ചു. രാമൻ കാമധേനുവിനെ വിമാനത്തിൽ കയറ്റി ബ്രഹ്മാദികളായ ദേവന്മാരോടുംകൂടി കൈലാസത്തേയ്ക്കു പോയി.കൈലാസത്തിൽ ശ്രീരാമൻ വന്നതായി അറിഞ്ഞിട്ടു ഗിരിജാപതിയായ ശിവൻ ശ്രീപാർവ്വതിയോടുംകൂടി വൃഷാത്രഢനായിച്ചെന്ന് അദ്ദേഹത്തെ എതിരേററ. അപ്പോൾ ശ്രീരാമൻ വിമാനത്തിൽ നിന്ന് എറങ്ങി ശിവനെ നമസ്കരിക്കയും ശിവൻ അദ്ദേഹത്തെ ആലിംഗനംചെയ്കയും ചെയ്തു. അതിനിടയിൽ ശ്രീപാർവ്വതി സീതയെ ആലിംഗനംചെയ്കയും ദിവ്യാലങ്കാരങ്ങൾ, ദിവ്യചന്ദനം, കോടിസൂര്യുപ്രകാശത്തോടുകൂടിയ ദിവ്യവസ്ത്രങ്ങൾ മുതലായവ സമ്മാനിച്ചു സല്ക്കരിക്കുകയും ചെയ്തു ദിവ്യങ്ങളായ കർണ്ണാഭരണങ്ങൾ, കാൽത്തളകൾ, തോൾവളകൾ,ചൂഡാമണികൾ, കിങ്കിണി കിലുങ്ങുന്ന അരഞ്ഞാണു , ചന്ദ്രസൂര്യുകൃതികളായ സീമന്തദുഷണങ്ങൾ, മുത്തുമണികളെകൊണ്ടു ചിത്രിതങ്ങളായ ഹാരങ്ങൾ എന്നിവയേ ശ്രീപാർവ്വതി ജാനകീഗേവിക്കു നൽകുക ഉണ്ടായി.

അനന്തരം പരമശിവൻ നാനാവിഭാഗങ്ങളോടുകൂടി രാമനെ പൂജിച്ചിട്ട് ഇങ്ങിനെ പറഞ്ഞു. ഹേ രാമ! അങ്ങയുടെ നാഭികമലത്തിൽ നിന്നാണു ചതുർമ്മുഖനായ ഈ ബ്രഹ്മാവ് ഉണായത്. ബ്രഹ്മാവിങ്കൽ നിന്നു ഞാനും ഉണ്ടായി. ജനനസമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/332&oldid=170950" എന്ന താളിൽനിന്ന് ശേഖരിച്ചത്