താൾ:Sree Aananda Ramayanam 1926.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൯-ാം സർഗ്ഗം ൬൧ ത്തിൽ നിന്നുപോയി. ഇങ്ങിനെയാണു രാമന്റെ പശ്ചിമദേശയാത്ര ഉണ്ടായത്.

            ഇങ്ങിനെ ആനന്ദരാമായണത്തിൽ യാത്രാകാണ്ഡത്തിൽ പശ്ചിമയാത്രാവർണ്ണനം എന്ന എട്ടാംസർഗ്ഗം സമാപ്തം. 
               ഒമ്പതാം സർഗ്ഗം. 
     ശ്രീരാമദാസൻ പറഞ്ഞു. 

പശ്ചിമയാത്ര കഴിഞ്ഞതിന്നുശേഷം പല സ്ഥലങ്ങളേയും കണ്ടുംകൊണ്ടു വടക്കൻദിക്കിലേയ്ക്കു തിരിച്ച് ആദ്യം പർവ്വതതീർത്ഥത്തേയും പിന്നേ ജ്വാലാമുഖിയേയും ഗമിച്ചു. പിന്നേയും പല സ്ഥലങ്ങളിലും പോയി. ശ്രീമനകർണ്ണികാ നദികടന്നു കരതോയാനദിയുടെ തീരത്തിങ്കൽ തീർത്ഥസ്നാനവുംചെയ്തു താമസിച്ചു. അവിടുന്ന് അങ്ങോട്ടു വടക്കോട്ടു പോകുന്നതു ദോഷകരമാണെന്നു കേട്ടിട്ടുള്ളതുകൊണ്ടു ശ്രീരാമൻ പിന്തിരിക്കുകയാണുണ്ടായത്. കർണ്ണനാശാനദിയേ സ്പർശിക്കുകയും കരതോയാനദിയെ കടക്കുകയും ഗണ്ഡകീനദിയുടെ കൈവഴി കടക്കുകയും ചെയ്യുന്നതായാൽ ധർമ്മലോപം വരുമെന്നാണ് അഭിജ്ഞവചനം. ആകയാൽ ദേവപ്രയാഗത്തുപോയി അളകനന്ദാനദിയുടെ തീരത്തൂടെ ബദരികാശ്രമത്തിൽചെന്നു ദർശനമാത്രത്താൽ മനുഷ്യർക്കു മുക്തിയെ കൊടുക്കുന്ന നരനാരായണന്മാരേയും കേദാരനാഥസ്വാമിയേയും നമസ്കരിക്കുകയും പിന്നേ ദേവഗന്ധർവ്വസേവിതമായ ഹിമവാൻപർവ്വതത്തിലുള്ള മഹാപഥം എന്ന സ്ഥലത്തേ പ്രാപിച്ചു മാനസസരോവരത്തിലേയ്ക്ക് എഴുന്നള്ളി. ഈ മാനസസരസ്സിൽനിന്നാണു ഗംഗാനദിയും സരയൂനദിയും ഉത്ഭവിച്ചിട്ടുള്ളത്. ആ സരസ്സിൽ സ്വർണ്ണമയങ്ങളായ താമരപ്പൂക്കളും ചുവന്ന കണ്ണും കാലും മുഖവും മുത്തുമണികളെ ഭക്ഷിക്കുന്നതിൽ താല്പർയ്യവുമുള്ള അരയന്നങ്ങളും താമസിക്കുന്നു. ഈ മാനസസരസ്സിന്റെ സമീപത്തു വിചിത്രശോഭയോടുകൂടിയ ഭൂമിയിങ്കൽ ദേവഗന്ധർവ്വകിന്നരന്മാർ അപ്സരസ്ത്രീകളോടുംകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/331&oldid=170949" എന്ന താളിൽനിന്ന് ശേഖരിച്ചത്