താൾ:Sree Aananda Ramayanam 1926.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൭ ആനന്ദരാമായണം

ഇപ്രകാരം നാനാവിധമായ ധ്വനിയെ കേട്ടിട്ടു പുഷ്തര സ്ഥന്മാരായ ജനങ്ങൾ അതെന്താണെന്നറിയാതെ പരിഭ്രമിച്ച് ആ ധ്വനി വരുന്നതായ പടിഞ്ഞാറെ ദിക്കിലേയ്ക്കു പർയ്യുത്സുകന്മാരായി നോക്കിക്കൊണ്ടിരുന്നു. നന്ദികേശ്വരന്റെ ഘണ്ടാരവുമാണു കേൾക്കുന്നതെന്നു ചിലർ പറഞ്ഞു. ദേവേന്ദ്രൻ വിമാനാരൂഢനായി സ്വർഗ്ഗത്തിലേയ്ക്കു പോകയാണെന്നു മറ്റുചിലർ പറഞ്ഞു. ചിലർ രംഭമുതലായ അപ്സരസ്ത്രീകൾ ആകാശത്തൂടെ വരുന്ന കോലാഹലമാണെന്ന് അഭിപ്രായപ്പെട്ടു. ചിലർ ഇടിമുഴക്കമാണെന്നുംചിലർ ഐരാവതത്തിന്റെ ശബ്ദമാണെന്നും പറഞ്ഞു. ചിലർ പ്രളയമല്ലാത്ത കാലത്തുകൂടിയും സമുദ്രം കരകവിഞ്ഞു വരികയാണെന്നു പറഞ്ഞു. ചിലർ വായുപുത്രനായ ഹനുമാന്റെ ശബ്ദമാണെന്നും ചിലർ ഗരുഡന്റെ ശബ്ദമാണെന്നും സംശയിച്ചു. ചിലർ സംഗീതവിദഗ്ദ്ധന്മാരായ ഗന്ധർവ്വന്മാർ വിമാനാരൂഢന്മാരായിപ്പോകുമ്പോൾ പാടുന്ന പാട്ടാണെന്നും ചിലർ നാഗകന്യമാരുടെ ഗീതദ്ധ്വനിയാണെന്നും തർക്കിച്ചു. ഇങ്ങിനെ പലവിധത്തിലും സംശയിച്ചു പറയുന്നതിനിടയിൽ മഹത്തായ പുഷ്പകവിമാനം വരുന്നതു കാണുമാറായി. രാമൻ എഴുന്നള്ളിയതായി അറിഞ്ഞു വലുതായ സന്തോഷത്തോടും ഭക്തിയോടുംകൂടി പല കാഴ്ചദ്രവ്യങ്ങളേയും എടുത്തുംകൊണ്ടുചെന്നു പുഷ്കരവാസികൾ അദ്ദേഹത്തെ എതിരേറ്റു പൂജിച്ചു. ശ്രീരാമനാൽ സബഹുമാനം ആദരിക്കപ്പെട്ടപ്പോൾ പുഷ്കരവാസികൾ ജന്മസാഫല്യം വന്നതായി വിചാരിച്ചു. ശ്രീരാമൻ വിമാനത്തിൽനിന്ന് എറങ്ങി പുഷ്കരവാസികളായ ബ്രാഹ്മണരെ വന്ദിച്ചു പൂജിക്കുകയും ആ തീർത്ഥസേവകന്മാരോടുകൂടി പുഷ്കരതീർത്ഥത്തിലേയ്ക്കു പോകുകയുംചെയ്തു. അവിടെ വിധിപ്രകാരം സചേലസ്നാനവും തീർത്ഥശ്രാർദ്ധവും കാശിയിൽ ചെയൂതിനേക്കാൾ കോടി അധികമായ ദാനങ്ങളും ചെയ്തു. ധനം, ആഭരണം, വസ്ത്രം മുതലായവയെക്കൊണ്ടു ബ്രാഹ്മണരെ പ്രീതിപ്പെടുത്തിയതിന്നുശേഷം അവരുടെ അനുവാദത്തോടുകൂടി വിമാനത്തിൽ കയറി ശ്രീരാമൻ പുഷ്കരതീർത്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/330&oldid=170948" എന്ന താളിൽനിന്ന് ശേഖരിച്ചത്