താൾ:Sree Aananda Ramayanam 1926.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൮-ാം ൫൯ രാവും പകലും തിരിച്ചറിവാൻ വയ്യായിരുന്നു. ഇങ്ങിനെ സകലസുഖ സൌകർയ്യങ്ങളോടുകൂടിയ പുഷ്പകവിമാനം ചിലപ്പോൾ പകൽമാത്രവും, ചിലപ്പോൾ രാത്രിയിൽ കൂടിയും ഓടിക്കൊണ്ടിരുന്നു.

ഹേ ശിഷ്യാ! ഇതിനിടയിൽ പുഷ്കരസ്ഥിതങ്ങളായ ജനങ്ങളാൽ മനോഹരവും കർണ്ണാന്ദകരവുമായ ഒരു വലിയനാദം കേൾക്കപ്പെട്ടു. അതു വാരസ്ത്രീകളുടെ തളകളിൽനിന്നും വളകളിൽനിന്നും കൈകൊട്ടുകളിൽനിന്നും, പാട്ടുകളിൽനിന്നും മൃദംഗം, പണവും മുതലായ വാദ്യങ്ങളിൽ നിന്നും ഉണ്ടായതോനവവാദ്യങ്ങളേയും ഘടീയന്ത്രങ്ങളുടേയും വാഹനങ്ങളുടെ മേലുള്ള മണികളുടേയും കിങ്ങിണികളുടേയും ചലനത്തിലും കൊടിക്കൂറകളുടെ ആട്ടത്തിലും പുറപ്പെട്ടതോ, വാരസ്ത്രീകളുടെ അരയിൽ അണിഞ്ഞ കിങ്ങിണികളിൽനിന്ന് ഉത്ഭവിച്ചതോ, ആന കുതിരകളുടേയും ആയുധങ്ങളുടേയും ഒട്ടകം, മയൂരം മർക്കടം എന്നിവയുടേയും എടയിൽനിന്ന് പുറപ്പെട്ടതോ, വീരന്മാരുടെ വീരവാദങ്ങളിൽനിന്നും, വേദഘോഷങ്ങളിൽനിന്നും ശിഷ്യന്മാരുടെ പാഠങ്ങളിൽനിന്നും ഉല്പന്നമായതോ നടന്മാർ, നർത്തകന്മാർ, വന്ദികൾ, സ്തുതിപാഠകന്മാർ തുടങ്ങിയവരിൽനിന്ന് ഉണ്ടായതോ, പശുക്കളുടേയും ആടുകളുടേയും എരുമകളേയും കറക്കുമ്പോഴുണ്ടായതോ, തയിർ കലക്കുമ്പോഴുണ്ടായതോ, കുട്ടികൾ കരയുമ്പോഴുണ്ടായതോ കുട്ടികളെ കിടത്തുന്ന തൊട്ടിലുകളുടെ ചങ്ങലകളിൽനിന്ന് ഉണ്ടായതോ, നാനാവാദ്യങ്ങളിനിന്നു പുറപ്പെട്ടതോ, അരി ആട്ടുമ്പോൾ ഉണ്ടായതോ നൈകൊണ്ടു പക്വാന്നങ്ങളിലും വ്യജ്ഞനങ്ങളിലും വറുത്തിടുമ്പോൾ ഉണ്ടായതോ, നാരദാദികളായ മഹാമുനിമാരുടെ കൈകളിലുള്ള വിണാദികളിൽനിന്നു പുറപ്പെട്ടതോ പുരാണപ്രവചനംകൊണ്ടും ഹരിനാമകീർത്തനംകൊണ്ടും രാമസഹസ്രനാമസ്ത്രോത്രപാറംകൊണ്ടും ഉണ്ടായതോ, സ്ത്രീകളുടെ സമ്മേളനത്തിൽനിന്നു പുറപ്പെട്ടതോ പാദപ്രക്ഷാളനം മുതലായ പ്രവൃത്തികൾ ചെയ്യുമ്പോൾ ഉണ്ടായതോ ആയ ശബ്ദങ്ങളായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/329&oldid=170946" എന്ന താളിൽനിന്ന് ശേഖരിച്ചത്