താൾ:Sree Aananda Ramayanam 1926.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬ ആനന്ദരാമായണം

രാമതീർത്ഥത്തിൽ സ്നാനംചെയ്തു സിദ്ധേശ്വരനെ വന്ദിച്ചു നിവാസപുരം, നൂപുരപൂരം എന്നിവയിൽ പോയി പല പുണ്യസ്ഥലങ്ങളേയും കണ്ടു ഗോദാനദിയുടെ തീരത്തുടെ തന്നേ പോയി പുണ്യസ്തംഭത്തെ പ്രാപിച്ചു. അവിടെനിന്നു പോയ കദ്രു സംഗമം, വിനതാസംഗമം, ജനസ്നാനം എന്നിവയിൽ ചെന്നു ത്ര്യംബകേശ്വരനേയും നമസ്കരിച്ചു. ഈ ദക്ഷിണദേശയാത്രയിൽ ശ്രീരാമൻ ദാക്ഷിണാത്യന്മാരായ രാജാക്കന്മാരാൽ ബഹുമാനപൂർന്നം പൂജിക്കപ്പെട്ടു. അവരുടെ പൂജയേയും അവരാൽ നല്കപ്പെട്ട കരത്തേയും സ്വീകരിച്ച് അവരേയുംകൂട്ടിക്കൊണ്ടാണ് രാമൻ യാത്രചെയ്ത്. ഇപ്രകാരം ദ്ര്യംബകക്ഷേത്രംവരേയുളള ശ്രീരാമന്റെ ദക്ഷിണദേശയാത്രയെ വർണ്ണിച്ച് കഴിഞ്ഞു.

                        ഇങ്ങിനെ ആനന്ദരാമായണത്തിൽ യാത്രകാണ്ഡത്തിൽ
                           തീർത്ഥവർണ്ണനം ​എന്ന ഏഴാംസർഗ്ഗം സമാപും.


                                                  എട്ടാം സർഗ്ഗം
                                              വിഷ്ണുദാസൻ പറഞ്ഞു.

ഹേ ഗുരോ! എനിക്ക് ഒരു സന്ദേഹം ഉണ്ടായിരിക്കുന്നു. അതിനെ അങ്ങുന്നു തീർത്തുതരണം. സജ്ജനങ്ങൾ ആരും വാഹനത്തിൽ കയറി തീർത്ഥയാത്ര പോകാറില്ലെന്നാണു കേട്ടിട്ടുളളത്. ശ്രീരാമൻ വിമാനത്തിൽ കയറിയാണു പോയതെന്നു അങ്ങു പറഞ്ഞുവസല്ലോ;ഇതിനു കാരണം എന്താണെന്നു പറഞ്ഞുതരണം. ഇങ്ങിനെ ശിഷ്യൻ പറഞ്ഞതു കേട്ടിട്ട് ഗുരു മറുപടി- പറഞ്ഞു.

                                             രാമദാസൻ പറഞ്ഞു.

ഛത്രചാമരങ്ങളെ ധരിച്ചിട്ടുളളവനും, ദ്വീപാധിപതിയുമായ മഹാരാജാവു കാൽനടയായി യാത്രചെയ്യാൻ പാടില്ല. മണ്ഡലേശ്വരനായ സാമന്തപ്രഭുവാണെങ്കിലെ അങ്ങിനെ ചെയ്യാൻ പാടുളളു. മഹാരാജാവ്, ദേവൻ, മഠാധിപതി എന്നിവർ

കാൽനടയായി പോവാൻ പാടില്ലെന്നാണ് നിശ്ചയം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/326&oldid=170943" എന്ന താളിൽനിന്ന് ശേഖരിച്ചത്