താൾ:Sree Aananda Ramayanam 1926.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ ആനന്ദരാമായണം


ടെ ഗംഗാഭിഷേകംചെയ്തു കാചകംബാദികളെ ഉപേക്ഷിച്ചതിന്നുശേഷം ധനുഷ്കോടിയിൽ വില്ലിന്റെ അഗ്രംകൊണ്ടു കോടിതീർത്ഥം എന്നു പേരായ ഒരു തീർത്ഥം നിർമ്മിച്ചു . ക്,േത്രോപവാസത്തിൽ സംഭവിക്കുന്ന പാപങ്ങളുടെ ശമനത്തിന്നാണു കോടിതീർത്ഥത്തെ ഉണ്ടാക്കിയത് . അനന്തരം ശ്വേതമാധവനേ വന്ദിച്ചു പലപല ദാനങ്ങളേയും ചെയ്തു. രാമേശ്വരത്തു ശ്രീരാമന്ന് ഒരു മാസത്തെ താമസം ഉണ്ടായി . അക്കാലത്തു ദേവന്മാർക്ക് ഉത്സവം കഴിക്കുകയും ക്ഷേത്രപാപശാന്തിക്കായി കോടിതീർത്ഥത്തിൽ കളിക്കുകയും ഗണപതിയെ വന്ദിക്കുകയും ചെയ്തിരുന്നു. അതിൽപിന്നെ സമുദ്രപ്രവാഹത്തെ കടന്നു വിമാനതത്തിൽ കയറി ആകാശത്തികൂടെ ദർഭയത്തിലേയ്ക്കുല പോയ്. പിന്നെ നിക്ഷേപികാജലത്തിലും താമ്രപർണ്ണിനദിയുടെ ദക്ഷിണസമുദ്രവും കൂടിച്ചേരുന്ന തീർത്ഥത്തിലും സ്നാനംചെയ്ത് അനേകം ദാനങ്ങളേയും ചെയ്തു . തദനന്തരം സമുദ്രത്തീരത്തിങ്കലുള്ള സ്കന്ദനെ നമസ്കരിച്ചു താമ്രരപർണ്ണിയുടെ തീരത്തുകൂടെതന്നെ പോയി പല പുണ്യസ്ഥലങ്ങളേയും സന്ദർശിച്ചു വെങ്കടനാഥന്മാർ എന്നു പറയപ്പെടുന്ന ഒമ്പതു ദേവന്മാരെ പൂജിച്ചു തോനാദ്രിയേയും കടന്നു കന്യാകുമാരിയിൽ ചെന്നുചേർന്നു .

കന്യാകുമാരി സമുദ്രതീരത്തിങ്കൽ ഇരുന്നു തന്റെ മാർഗ്ഗത്തെ പ്രതീക്ഷിക്കുന്നവളും കയ്യിൽ സ്വയംവരമാലയേ ധരിച്ചിരിക്കുന്നവളവമായ കന്യാകുമാരികയേ സന്ദർശിച്ചിട്ടു ശ്രീരാമൻ "ഹേ സുവ്രതേ!നി​ണക്ക് ഇഷ്ടമുള്ളവരത്തെ വരിച്ചാലും " എന്നു പറഞ്ഞു . അതിന്ന് അവൾ നമസ്കാരപൂർവ്വം രാമനോടു "പ്രഭോ! വളരെകാലമായി ഞാൻ വൃതത്തിൽ ഇരിക്കുന്നു.ഞാനൊരു മുനിപുത്രിയാണ് , എന്നെ സുസേന്ദ്രന്നു വിവാഹം ചെയ്തു കൊടുക്കുവാനാണ് വരുത്തപ്പെട്ട സുസേന്ദ്രൻ ഒരു യോജനദൂരത്തി എത്തീട്ടുണ്ട് . അപ്പോഴാണ് അങ്ങയുടെ തീർത്തയാത്രയെപ്പറ്റി കേട്ടത്. അപ്പോൾ എനിക്ക് അങ്ങയേ ഭർത്താവായി വരിക്കണമെന്ന് ആഗ്രഹം ഉണ്ടായി . ഈ ആഗ്രഹത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/322&oldid=170939" എന്ന താളിൽനിന്ന് ശേഖരിച്ചത്