താൾ:Sree Aananda Ramayanam 1926.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൧

ല്ല.ബ്രഹ്മാവ് അതിസുന്ദരിയായ അഹല്യയെ തനിക്കു തരാതെ തപസ്വിയായ ഗൌതമന്നു നൽകിയതാണെന്നു ദേവേന്ദ്രന്റെ അസൂയക്കു കാരണം."ആട്ടെ ഇതിന്നു ഗൌതമനെ ഒന്നു കബളിപ്പിക്കണം"എന്നു കരുതി ദേവേന്ദ്രൻ രാത്രിസമയങ്ങളിൽ ഗൌതമാശ്രത്തിൽചെന്ന് അവിടുത്തെ മട്ടുകൾ മനസ്സിലാക്കുവാൻ തുടങ്ങി. അങ്ങിനെ ഇരിക്കുമ്പോൾ ഒരു രാത്രിയിൽ ഗൌതമ അകത്തില്ലാത്ത അവസരത്തിൽ ദേവേന്ദ്രൻ ഗൌതമന്റെ വേഷംധരിച്ച് ആശ്രമത്തിൽചെന്ന് അഹല്യയോടു കൂടി ക്രീഡാസുകഖം അനുഭവിച്ചു മടങ്ങിപ്പോന്നു. ഈ ഗൂടസംഗതിയെ ഗൌതമൻ ജ്ഞാനദൃഷ്ടികൊണ്ടു കണ്ട് കുപിതനായിത്തീർന്ന ഗൌതമൻ ദേവേന്ദ്രനെ നോക്കി "ഒരു ലോകത്തിന്റെ അധിപനായിരിക്കുന്ന നീ ഈ ഹീനകൃത്യം പ്രവർത്തിച്ചതു ശരിയായില്ല. നീ ഒരു യോനിയെ ആശിച്ച് ഇതു ചെയ്തതുകൊണ്ടു നിന്റെ ദേഹത്തിൽ ആയിരം യോനികൾ ഉണ്ടാകട്ടെ"എന്നു ശപിച്ചു. മഹർഷിയുടെ ശാപത്താൽ ദേവന്ദ്രന്റെ ദേഹമെല്ലാം പുതതായുണ്ടയ യോനികളെകൊണ്ടു നിറഞ്ഞു.ഇങ്ങിനെയുണ്ടായ വൈരുപ്യം നിമിത്തം ലജ്ജയോടും സന്താപത്തോടുംകൂടി ഇന്ദ്രൻ സ്വർഗ്ഗലോകത്തിൽ ചെന്നിട്ടു തന്റെ ഗുരുവും ദിവ്യനുമായ ബൃഹസ്പതി മഹർഷിയെ വരുത്തി തനിക്കു പിണഞ്ഞ അബദ്ധത്തിന്റെ സ്വഭാവം ധരിപ്പിക്കുകയും ഗൌതമശാപത്തിന്നു ഒരു നിവാരണം ഉണ്ടാക്കിത്തരണമെന്നപേക്ഷിക്കയും ചെയ്തു. ബൃഹസ്പതിയാകട്ടേ "മഹാമുനിയുടെ ശാപം വിഫലമാകയില്ല. പക്ഷേ ഞാൻ ഒരു അനുഗ്രഹം തരാം. നിന്റെ ദേഹത്തിൽ ഉണ്ടായിട്ടുള്ളതെല്ലാം കാണുന്നവർക്കു കണ്ണുകളാണെന്നു തോന്നുമാറാകട്ടെ"എന്ന് അരുളിചെയ്തു.അതുമുതൽ ദേവേന്ദ്രൻ സഹസ്രാക്ഷനായിത്തീർന്നു.

ഗൌതമമഹർ ദേവേന്ദ്രനെ ശപിച്ചതിന്നുശേഷം അഹല്യയുടെ നേരെ തിരിഞ്ഞ്"എന്റെ പത്നിയായിരുന്നുവെന്ന് ഈ വിധം പരപരിഗ്രഹത്തിന്നു പാത്രമായ നീ ഒരു കല്ലായിപ്പോകട്ടെ" എന്നു ശപിച്ചു ആ ശാപവചനം കേട്ട് ഏറ്റവും സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/32&oldid=170936" എന്ന താളിൽനിന്ന് ശേഖരിച്ചത്