താൾ:Sree Aananda Ramayanam 1926.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ ആനന്ദരാമായണം

തീർത്ഥങ്ങൾ ഉണ്ട്. സീത മാത്രം തന്റെ പേരിൽ അവിടെ തീർത്ഥനിർമ്മാണം ചെയ്തില്ല. ഞാൻ ഇവിടെ ഭൂമിയിൽതന്നേ ദിവ്യോദകദാനം ചെയ്താൽ അതു തീർത്ഥമായി ഭവിക്കുമെന്ന് അറിഞ്ഞിട്ടാണു സീത തീർത്ഥമുണ്ടാക്കാഞ്ഞത്. അവിടെ നിന്നു രാമൻ ഉത്തരവാഹിനി എന്നു പേരായ പൂരിയിലേക്കാണു പോയത്. അവിടെ ഗംഗാനദി ഉത്തരവാഹിനിയായി ഒഴുകുന്നു.ആ ഗംഗയുടെ തീരത്തു വില്വേശ്വരം എന്നൊരു പർവ്വതവും ഉണ്ട്. അവിടെയുള്ള വൈജനാഥക്ഷേത്രത്തിലെ ശിവനേയും രാമൻ ദർശനം കഴിച്ചു. ആ ശിവൻ രാവണന്റെ പ്രതിഷ്ഠയാണ്. അവിടെനിന്നും വിമാനം വഴിയായി പല സ്ഥലങ്ങളേയും കണ്ടുകൊണ്ടു രാമൻ ഭാഗീരതിമദ്ധ്യത്തിനിന്നു ശ്വേതവർണ്ണമായി ഭേതിക്കുന്നതായ സ്ഥലത്തു ചെന്നു. ആ സ്ഥലം പ്രയാഗയിൽനിന്ന് 100 യോജന അകലെയാണ്. പിന്നെ ഗംഗാനദി സമുദ്രത്തോടു സംയോഗിക്കുന്ന സംഗമസ്ഥാനത്തുചെന്നു സ്നാനംചെയ്തൂ. അതിനുശേഷം കാളിന്തിനദി സമുദ്രത്തിൽ ചേരുന്ന സ്ഥാനത്തുചെന്ന് അവിടെയും സ്നാനംചെയ്തു. തദനന്തരം പല പുണ്യസ്ഥലങ്ങളേയും പുണ്യതീർത്ഥങ്ങളേയും സന്ദർശിച്ചു കിഴക്കേ സമുദ്രത്തിന്റെ തീരത്തിങ്കലുളള ശ്രീപുരുഷോത്തമനേ വണങ്ങി ശ്രീരാമൻ പല ദാനങ്ങളെയും ചെയ്തു. പിന്നീടു പുഷ്പകവിമാനത്തിൽകൂടെ പല ദേവന്മാരേയും പല നദികളേയും ദർശിച്ചും പല ദേശങ്ങളെയും കടന്നും പോയി ഗോദവരി നദിയുടെ തീരത്തിങ്കൽ ചെന്നെത്തി.അവിടെ രാമഗിരി എന്നു പേരായി ഒരു പർവ്വതത്തേയും രാമൻ നിർമ്മിച്ചു. ഗോദാവരീനദി സമുദ്രത്തിൽ ചേരുന്നത് ഏഴു കൈവഴികളായിട്ടാണ്. അവയെ സപ്തസംഗമങ്ങൾ എന്നു പറയുന്നു. ഈ സപ്തസംഗമസ്ഥാനങ്ങളിലും ശ്രീരാമൻ സ്നാനംചെയ്തു. കിഴക്കൻദിക്കിലേയ്ക്കുണ്ടായ ഈ തീർത്ഥയാത്രയിൽ അവിടങ്ങളിലുള്ള സാമന്തരാജാക്കന്മാർ രാമനേ പൂജിച്ചു കപ്പം കൊടുക്കുകയും രാമൻ അവരുടെ പൂജയും കപ്പവും സ്വീകരിച്ച് അവരോടുകൂടിത്തന്നെ ദക്ഷിണദിക്കിലുളള തീർത്ഥങ്ങളെ സേവിപ്പാനായിക്കൊണ്ടു തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/318&oldid=170934" എന്ന താളിൽനിന്ന് ശേഖരിച്ചത്