താൾ:Sree Aananda Ramayanam 1926.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ ആനന്ദരാമായണം ഈ വർത്തമാനം സീതയുടെ സഖിമാരൊ ശ്രീരാമൻതന്നെയോ അറിഞ്ഞില്ല. ശ്രീരാമൻ കേട്ടാൽ എന്താണ് ആവോ പറയുക എന്ന ഭയത്താൽ സീത അദ്ദേഹത്തോടു പറഞ്ഞതുമില്ല.

പിന്നെ ശ്രീരാമൻ പഞ്ചതീർത്ഥസ്നാനം ചെയ്തു പ്രേതപർവ്വതത്തിൽ ചെന്നു യഥാവിധി പിണ്ഡദാനം ചെയ്തു. അദ്ദേഹം തന്റെ പേർ കൊത്തിയതായ സ്വർണമോതിരം ചെറുവിരലിൽ നിന്ന് ഊരി 'അപഹത'എന്ന മന്ത്രംകൊണ്ടു ഭൂമിയിൽ മൂന്നു രേഖയെ വരച്ചു. ആ രേഖകൾ മുന്നും ഇന്നും അവിടെ തെളിഞ്ഞുകാണുന്നുണ്ട് . ആ രേഖകളിൽ ദർപ്പപുല്ലു വിരിച്ചുമലർപൊടികൊണ്ടുണ്ടാക്കിയ പിണ്ഡങ്ങളെ എള്ളും, നെയ്യും, തേനും ചേർത്ത് കൈകൊണ്ട് എടുത്തു ശ്രീരാമൻ വയ്ക്കുവാൻ ഭാവിച്ചപ്പോൾ പിതാവിന്റെ കരത്തെ കാണുക ഉണ്ടായില്ല.അപ്പോൾ പിണ്ഡദാനം ചെയ്യിക്കുന്ന ബ്രാഹ്മണൻ ആശ്ചര്യത്തോടുകൂടി 'ഇവിടെ പിണ്ഡം വെയ്ക്കുമ്പോൾ പിതൃക്കൾ സാന്നിദ്ധൃം ചെയ്തു വലത്തെ കൈ നീട്ടി പിണ്ഡത്തെ സ്വീകരിക്കുകയാണ് പതിവ്. അങ്ങയുടെ പിതാവിന്റെ കൈയ്യ് കാണപ്പെടുന്നതുമില്ല. ഇങ്ങനെ വരുവാൻ കാരണമെന്താണെന്നു മനസ്സിലാകുന്നില്ല ' എന്നിങ്ങനെ പറഞ്ഞു. അതുകേട്ടു ശ്രീരാമൻ വിസ്മയത്തോടും ഭയത്തോടും കൂടി ലക്ഷ്മണനോടു ',ഹേ ലക്ഷ്മണാ ! നീ ബുദ്ധിമാനാണല്ലോ . ഇതിനു കാരണം എന്താണന്ന് നിനക്ക് അറിവുണ്ടോ?' എന്നു ചോദിച്ചു. അപ്പോൾ ലക്ഷ്മണൻ പറഞ്ഞു . 'നമ്മൾ ഗോദാവരിയിൽ പോയി ഓടൽകായയുടെ പിണ്ണാക്കുകൊണ്ടു പിണ്ഡം വെച്ചപ്പോൾ പിതാവിന്റെ കൈയ്യ് കാണുക ഉണ്ടായി ഇവിടെ അതു കാണുന്നതുമില്ല. എനിക്കും ഇക്കാരൃത്തിൽ വലിയ ആശ്ചര്യം തോന്നുന്നു? ലക്ഷ്മണന്റെ ഈ വാക്കു കേട്ടപ്പോൾ സീതദേവി ഭയത്തോടുകൂടി "എനിക്ക് ഒരബദ്ധം പിണഞ്ഞു പോയി. ദയ ചെയ്ത് അതിനെ ക്ഷമിക്കണം " എന്നു പറഞ്ഞു. ശ്രീരാമൻ സീതയോട് ശങ്ക കൂടാതെ ഉണ്ടായ പരമാർത്ഥം പറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/314&oldid=170930" എന്ന താളിൽനിന്ന് ശേഖരിച്ചത്