താൾ:Sree Aananda Ramayanam 1926.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളെ ഉണ്ടാക്കിയും സംഗമസ്ഥാനങ്ങളിൽ സ്നാനം ചെയ്തും പല ദിക്കിലും സഞ്ചരിച്ച ഗംഗയുടെ ദക്ഷിണതീരത്തിങ്കൽ വൈകുണ്ഠനഗരം, ജരാസന്ധപുരം എന്നിവയിലും ചെന്നു. വൈകുണ്ഠനഗത്തിലുളള തീർത്ഥത്തിൽ സ്നാനം ചെയ്തതിന്നുശേഷം അവിടെ നിന്നും ഗയയിലേയ്ക്കു പോയി. ഗയയിൽ ഫൽഗുനീനദിയുടെ പൂർവ്വതീരത്തിങ്കൽ വാഹനമിറങ്ങി ദിവ്യമായ വിഷ്ണുപാദത്തെ വന്ദിച്ചു പിന്നേയും വാഹനത്തിങ്കൽ ചെന്ന് ആ രാത്രി അവിടെ കഴിച്ചുകൂട്ടി പ്രഭാതത്തിങ്കൽ ഫൽഗുനീനദിയിൽ സ്നാനം ചെയ്പാനായി ശ്രീരാമൻ ബ്രാഹ്മണരോടുകൂടി എഴുന്നള്ളി.അതിനിടയിൽ സീതാദേവി സഖീസമേതയായി ചെന്നു ഫൽഗുനീനദിയിൽ സ്നാനം ചെയ്തു സുമംഗലിമാരായ സ്ത്രീകളെ പൂജിച്ചു ദേവിയെ പൂജിക്കാനായി നദിയിലെ മണൽത്തട്ടിൽ കുറച്ചുനേരം സ്ഥിതി ചെയ്തു. സീത ദുർഗ്ഗദേവിയുടെ ബിംബം പ്രതിഷ്ടിക്കുവാനായി പുഴയിലെ മണൽ കുഴച്ചു അഞ്ചുവളകളാക്കി കയ്യിൽ എടുത്തു. ആ മണ്ണുവളകൾ നനഞ്ഞതായിരുന്നതുകൊ​ണ്ടു രണ്ടു കൈകളുംകൂടി പ്രതിഷ്ഠിക്കുവാൻ ഭാവിച്ചപ്പോൾ ഭൂമിയിൽ നിന്നു ദശരഥരാജാവിന്റെ വലത്തെ കൈയ്യും മേലോട്ടു പൊങ്ങിവരുന്നതായി കാണപെട്ടു. ദശരഥന്റെ ആ കരം സീതയുടെ കൈയ്യിൽനിന്നും ദേവീപ്രതിഷ്ഠാർത്ഥമായിട്ടുള്ള മണൽപിണ്ഡത്തെ വാങ്ങി ഭൂമിയിലേയ്ക്കുതന്നെ താണുപോയി ഈ അത്ഭുതം കണ്ടിട്ടു സീതയ്ക്കു വലിയ

കൗതുകം തോന്നി. പിന്നെയും സീത മണൽ ഉരുട്ടി മുൻപത്തെപ്പോലെ ബിംബപ്രതിഷ്ഠ ചെയ്പ്പാൻ ഭാവിച്ചു. അപ്പോഴും ദശരഥന്റെ കൈ മുൻപത്തെപ്പോലെ പൊങ്ങി വന്നു ആ പിണ്ഡത്തേയും വാങ്ങികൊണ്ടുപോയി. ഇങ്ങനെ 108 പ്രാവശൃം സീത മണലുകൊണ്ടു പിണ്ഡം വെയ്ക്കുകയും അവ എല്ലാം മേല്പറഞ്ഞപ്രകാരം അദൃശമായിത്തീരുകയും ചെയ്തു. ബിംബം പ്രതിഷ്ഠിച്ചു ദുർഗ്ഗയെ പൂജിക്കുവാൻ പ്രയാസമാണെന്നു കണ്ടപ്പോൾ സീത ആ പ്രവർത്തിയിൽനിന്നു വിരമിച്ചു മനസ്സുകൊണ്ടുതന്നെ ദുർഗ്ഗയെ പൂജിച്ചു ബദ്ധപ്പാടോടുകൂടി വിമാനത്തിലേക്കു പോയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/313&oldid=170929" എന്ന താളിൽനിന്ന് ശേഖരിച്ചത്